വി.ശിവന്‍കുട്ടിക്ക് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യത ഇല്ല : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.ശിവന്‍കുട്ടിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന മുന്‍ നിലപാട് തന്നെയാണ് പ്രതിപക്ഷത്തിന് ഇപ്പോഴുമുള്ളത്. വിചാരണ നേരിടണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടും പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി കീഴ്‌കോടതിയെ സമീപിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മന്ത്രി വി.ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയിരിക്കുകയാണ്. മുണ്ടും മടക്കിക്കുത്തി നിയമസഭയിലെ ഡെസ്‌കിനു മുകളില്‍ കയറി പൊതുമുതല്‍ നശിപ്പിച്ച ദൃശ്യങ്ങള്‍ എല്ലാവരുടെയും മനസിലുണ്ട്. ഈ ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ശിവകുട്ടി എത്രയും പെട്ടന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...