കനത്ത മഴയിൽ എറണാകുളം ; കെഎസ്ആർടിസി സ്റ്റാന്റിൽ മലിനജലം നിറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തുടർച്ചയായി രണ്ടുദിവസം മഴ പെയ്‌തതോടെ ദുരിതത്തിലായി എറണാകുളം ജില്ല. വ്യാപക മഴയെ തുടർന്ന് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് മലിനജലം കൊണ്ട് നിറഞ്ഞു. സ്റ്റാന്‍ഡിന്റെ അകത്തും പുറത്തും മലിനജലം നിറഞ്ഞതോടെ യാത്രക്കാര്‍ക്ക് ഇവിടേക്ക് എത്താന്‍ പോലും ബുദ്ധിമുട്ടായി. മുട്ടറ്റം വെള്ളത്തില്‍ നടന്നാണ് ബസ് കയറാന്‍ ആളുകൾ എത്തിയത്. ചെറിയൊരു മഴ പെയ്താല്‍ പോലും സ്റ്റാന്‍ഡിന്റെ അവസ്ഥ ഇങ്ങനെയാണെന്ന് പ്രദേശവാസികൾ പറയുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വ്യാപകമായി മഴ പെയ്തു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടങ്ങളുണ്ടായി. കാലടി മറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം വന്‍മരം കടപുഴകി വീണ് എം.സി. റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അങ്കമാലി ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൂടാതെ മൂവാറ്റുപുഴയില്‍ കോടതിവളപ്പില്‍ പാര്‍ക്കുചെയ്തിരുന്ന കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കാറിനുള്ളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. നായരമ്പലത്ത് കടല്‍ക്ഷോഭത്തില്‍ മുപ്പതോളം വീടുകളില്‍ വെള്ളം കയറി. കണ്ണമാലി മുതലുള്ള മേഖലകളില്‍ കടലേറ്റം രൂക്ഷമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...