തീവ്ര മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പാണ് നിർദേശം നൽകിയിരിക്കുന്നത്. മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ഇടുക്കിയിലും കണ്ണൂരും റെഡ് അലര്‍ടും മറ്റ് 12 ജില്ലകളിൽ ഓറഞ്ച് അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമായതോടെ ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും  ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കൂടാതെ കാളികുളത്ത് തെങ്ങ് വീണ് കട തകര്‍ന്നു. കണിച്ചുകുളങ്ങരയില്‍ വൈദ്യുതി ലൈനുകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്.  ഒപ്പം തന്നെ തൃശൂര്‍ പെരിങ്ങാവില്‍ വന്‍മരം കടപുഴകി വീണ് ഷൊര്‍ണൂര്‍ റോഡില്‍  ഗതാഗതം തടസപ്പെട്ടു.

എറണാകുളം മഞ്ഞുമ്മലില്‍ മരം കടപുഴകി റോഡില്‍ വീണു. എന്നാൽ ആര്‍‍ക്കും പരിക്ക് പറ്റിയിട്ടില്ല. കൂടാതെ തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. വള്ളത്തിൽ മൂന്ന് തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. കാസര്‍കോട് ജില്ലയുടെ മലയോര മേഖലയില്‍ യാത്രാ നിയന്ത്രണം  ഏര്‍പ്പെടുത്തി.  രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...

പത്ത് വർഷക്കാലം ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയൻ ആത്മപരിശോധന നടത്തണണമെന്ന്...

0
തിരുവനന്തപുരം: കേരളത്തിന്റെ നിയമസഭയിൽ തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന്‌ വന്ന് സംസാരിക്കാൻ അവസരം...

കീഴ്വായ്പൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ റിപ്പയറിംഗ് ഫെസ്റ്റ് സംഘടിപ്പിച്ചു

0
കീഴ്വായ്പൂര്‍: പുതിയ അധ്യയന വർഷാരംഭത്തിൽ സ്‌കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

മല്ലപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ കാട്ടുപന്നി ശല്യം രൂക്ഷം ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിലെ വിവിധ മേഖലകളിൽ പന്നി ശല്യം രൂക്ഷമാകുന്നു. ജനവാസ...