കനത്ത മഴയിൽ കോന്നിയിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കനത്ത മഴയിൽ കോന്നിയിൽ പല സ്ഥലങ്ങളിലും നാശനഷ്ടങ്ങള്‍. ഇന്നലെ അഞ്ച് മണിയോടെ ആരംഭിച്ച മഴയെ തുടർന്ന് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വകയാർ ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കോന്നി സെൻട്രൽ ജംഗ്ഷനിലും കോന്നി ആനക്കൂട് റോഡിലും കോന്നി വൈ എം സി എ റോഡിലും വെള്ളം കയറി. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓടകൾ പലയിടങ്ങളിലും മുറിഞ്ഞുകിടക്കുകയാണ്. ഇത് വെള്ളം ഒഴുകി പോകുന്നതിന് തടസം സൃഷിടിക്കുന്നുണ്ട്.

ചെറിയ ഒരു മഴ പെയ്താൽ പോലും റോഡിൽ വെള്ളം കയറുകയാണ്. കോന്നി വട്ടക്കാവ് മുരുപ്പേൽപുത്തൻവീട്ടിൽ അബ്ദുൽ ലത്തീഫിന്റെ വീടിന്റെ സംരക്ഷണ ഭിത്തി മഴയിൽ ഇടിഞ്ഞു. റവന്യു സംഘം സ്ഥലം സന്ദർശിച്ചു. കോന്നി എസ് എൻ സ്‌കൂളിന്റെ മതിൽ കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു വീണു. ഇതിന് സമീപത്ത് താമസിക്കുന്ന വിളയിൽ വീട്ടിൽ സജീവ് പിള്ളയുടെ വീടിന്റെ മതിലും കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു വീണു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....