കനത്തമഴ ; ഇലവുംതിട്ടയിലും ചെന്നീർക്കരയിലും വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : കഴിഞ്ഞദിവസം ഇലവുംതിട്ടയിലും ചെന്നീർക്കരയിലും പെയ്ത കനത്തമഴയിലും ശക്തമായ ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം. വിവിധ ഇടങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് വൈദ്യുതി കമ്പിയിൽ വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. തൊഴുക്കോട്-ഇലവുംതിട്ട റോഡിൽ പ്ലാവിന്റെ ചില്ല ഒടിഞ്ഞുവീണ് വൈദ്യുതകമ്പി പൊട്ടി. ഇലവുംതിട്ട തൊഴുക്കോട് രവീന്ദ്രൻ നായരുടെ വീടിന് മുകളിൽ സമീപത്തെ ആഞ്ഞിലിമരം പിഴുതുവീണു. വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു. പലയിടങ്ങളിലും തണൽമരങ്ങൾ റോഡിലേക്ക് പിഴുതുവീണെങ്കിലും മരക്കൊമ്പുകൾ വെട്ടിമാറ്റി ഗതാഗതം സുഗമമാക്കിയിട്ടുണ്ട്.

അച്ചൻകോവിലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നീർക്കര പഞ്ചായത്തിലെ മുറിപ്പാറ, അമ്പലക്കടവ്, മണ്ണാകടവ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. പഞ്ചായത്ത്, റവന്യൂ അധികൃതർ വിവിധയിടങ്ങൾ സന്ദർശിച്ച് കരുതൽ നടപടിയും നാശനഷ്ടങ്ങളും വിലയിരുത്തി. മെഴുവേലി, ചെന്നീർക്കര പഞ്ചായത്തുകളിൽ കനത്ത മഴയാണ് ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...

മാസപ്പടിക്കേസിൽ കേസെടുക്കുന്നത് വൈകും ; എഫ്ഐആർ രജിസ്റ്റർ ചെയ്യുക അടുത്ത ആഴ്ചയോടെ മാത്രം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും. അടുത്ത ആഴ്ചയോടെ മാത്രമെ എഫ്...

പി.എസ്.സി. പരീക്ഷാക്രമക്കേട് ; അന്വേഷണം ചെയർമാനിലേക്ക്, രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പി.എസ്.സി....