പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച പകല്‍ ശക്തി കുറഞ്ഞെങ്കിലും വൈകിട്ടോടെ വീണ്ടും മഴകനത്തു. ഇതോടെ ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു. അപകട സാധ്യത ഒഴിവാക്കാന്‍ ഡാമുകളില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. ഡാമുകളില്‍നിന്ന് വെള്ളം കൂടുതലായി ഒഴുകി എത്തുന്നതിനാല്‍ പമ്പയിലാണ് ജലനിരപ്പ് ഇതിനകം കൂടുതല്‍ ഉയര്‍ന്നിട്ടുള്ളത്. ഉരുള്‍ പൊട്ടലിന്റേതിന് സമാനമായി വനമേഖലയില്‍നിന്നുള്ള ശക്തമായ വെള്ളപ്പാച്ചിലില്‍ അച്ചന്‍കോവില്‍, മണിമല ആറുകളും കവിഞ്ഞു. മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടര്‍ തുറന്നു. കക്കി, അള്ളുങ്കല്‍, കാരികയം എന്നീ ചെറുഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി. മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറും തുറന്നു.

സീതത്തോടാണ് കഴിഞ്ഞ 48 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. പമ്പ, മണിമല ഡാമുകളില്‍ അപകടനിരപ്പിന് മുകളിലാണ്. എന്നാല്‍ കക്കി, പമ്പ ഡാമുകളിലെ ജലനിരപ്പ് ആശങ്കജനകമല്ലെന്നാണ് വിലയിരുത്തല്‍. പ്രളയമേഖലയില്‍ ഇതുവരെ 25 ക്യാമ്പുകള്‍ തുറന്നു. 118 കുടുംബങ്ങളില്‍നിന്നുള്ള 426 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ കൂടി തുറക്കാന്‍ ജില്ല ഭരണകൂടം സൗകര്യം കണ്ടെത്തിയിട്ടുണ്ട്.

താലൂക്കുതലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഓരോ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കി. പോലീസിന്റെ ഹെല്‍പ് ഡെസ്‌കുകള്‍ തയാറായി. ക്യാമ്പുകളില്‍ പോലീസ് സഹായമുണ്ടാകും. അഗ്നിരക്ഷാസേനയുടെ 30 പേര്‍ അടങ്ങിയ എമര്‍ജന്‍സി ടീം സജ്ജമായി. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഡിങ്കി ബോട്ടുകള്‍ വിന്യസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...