Wednesday, June 26, 2024 5:59 am

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും  മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ് യെല്ലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.

ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ അൻപത് മുതൽ അറുപത് കിലോമീറ്റർ വേഗതയിൽ കാറ്റുവീശുന്ന സാഹചര്യത്തിൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ  തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെനിയൻ പാർലമെന്റ് പരിസരത്ത് സംഘർഷം; പിന്നാലെ വെ‍ടിവയ്പ്പ്, 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

0
നെയ്റോബി: കെനിയയിൽ നികുതി വർധനവിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം. പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറാൻ...

മനു തോമസിനെ പുറത്താക്കിയതല്ല ; വിശദികരണവുമായി എം.വി.ജയരാജൻ

0
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനുതോമസിനെ പാർട്ടി പുറത്താക്കിയതല്ലെന്ന് ജില്ലാ...

വേമ്പനാട്ടുകായലിന് ഒടുവിൽ ശാപമോക്ഷം ; വര്‍ഷങ്ങളായ് അടിഞ്ഞു കൂടിയ മണ്ണും ചെളിയും മാറ്റാൻ തീരുമാനം,...

0
കോട്ടയം: വേമ്പനാട്ടുകായലില്‍ വര്‍ഷങ്ങളായ് അടിഞ്ഞു കൂടിയ മണ്ണും ചെളിയും മാറ്റി ആഴം...

അയോധ്യക്ഷേത്രത്തിലെ ചോർച്ചയിൽ കുടുങ്ങി ബി.ജെ.പി ; കടന്നാക്രമിച്ച് കോൺഗ്രസ്

0
ഡല്‍ഹി: അയോധ്യയിലേറ്റ തിരഞ്ഞെടുപ്പ് തിരിച്ചടിക്കുപിന്നാലെ ബി.ജെ.പി.യെ വീണ്ടും പ്രതിരോധത്തിലാക്കി രാമക്ഷേത്രത്തിലെ മേൽക്കൂരച്ചോർച്ചയും....