തൃശൂരിൽ ശക്തമായ ഇടിമിന്നലിൽ വീട്ടിലെ ടൈലുകൾ പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ : തൃശൂർ ശക്തമായ ഇടിമിന്നലിൽ ശ്രീനാരായണപുരം താണിയൻ ബസാറിലെ വീട്ടിൽ വ്യാപക നാശനഷ്ടം. വീടിനകത്തെ ടൈലുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുത ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്ത സംഭവത്തിൽ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെവിവേദന ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും ആർക്കും ഗുരുതര പരിക്കുകളില്ല. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. മുണ്ടഞ്ചേരി വിജയലക്ഷ്മി വേണുഗോപാലിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തിൽ ഹാളിൽ നിന്ന് മുറിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടൈലുകളുടെ അവശിഷ്ടങ്ങൾ വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചുവീണതോടെ വീട്ടുകാർ ഭീതിയിലായി. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിനുള്ളിലെ 11ഓളം ലൈറ്റുകൾ പൂർണമായും കത്തിനശിച്ചു. രണ്ട് ഫാനുകൾ, പ്ലഗ് പോയിന്റുകൾ, ഡി.ബി. ബോക്സ് എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുത സംവിധാനത്തിന്റെ വിവിധ ഭാഗങ്ങൾ തകരാറിലായതോടെ വീടിന് കാര്യമായ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ ശബ്ദവും ടൈലുകൾ പൊട്ടിത്തെറിച്ചതും വീട്ടുകാരെ പരിഭ്രാന്തരാക്കി. ജീവിതത്തിൽ മറക്കാനാവാത്ത ഭയാനക അനുഭവമാണ് ഉണ്ടായതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് കുടുംബം പുതിയ വീട് നിർമിച്ചത്. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ ദിവസങ്ങളിലായി തീരദേശ മേഖലകളിൽ ഇടിമിന്നലിനെ തുടർന്നുള്ള നാശനഷ്ടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴക്കാലത്ത് ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിൽ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുകയും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്നാണ് മുന്നറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...