പത്തനംതിട്ട : നദികളിൽ ജലനിരപ്പ് ഉയരുന്നു. പമ്പാനദിയിൽ അയിരൂരിൽ ഇന്നലെ 8.34 മീറ്ററും മാരാമണ്ണിൽ 6.76 മീറ്ററുമായിരുന്നു ജലനിരപ്പ്. ആറന്മുളയിൽ 6.4 മീറ്റർ, മാലക്കര 5.05 മീറ്റർ എന്നിങ്ങനെയാണ് ജലനിരപ്പ്. മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. കല്ലൂപ്പാറയിൽ ഇന്നലെ 6.63 മീറ്ററിൽ ജലനിരപ്പെത്തി. വള്ളംകുളത്ത് 5.07 മീറ്റർ രേഖപ്പെടുത്തി. മണിമലയിൽ തലേന്നുള്ള കണക്കിൽ നിന്ന് രണ്ട് മീറ്റർവരെ ജലനിരപ്പുയർന്നു. പമ്പയിൽ 2.5 മീറ്റർവരെ ജലനിരപ്പുയർന്നു. മണിമലയിലെ ജലനിരപ്പ് ആറു മീറ്ററിലെത്തുമ്പോൾ അപകട മുന്നറിയിപ്പുകൾ നൽകാറുണ്ട്. അച്ചൻകോവിലാറ്റിൽ കോന്നിയിൽ 20.1 മീറ്ററാണ് ജലനിരപ്പ്. കല്ലേലിയിൽ 31.06 മീറ്ററും തുമ്പമണ്ണിൽ 9.65 മീറ്ററുമാണ് ജലനിരപ്പ്. കോന്നി മേഖലയിൽ നദിയുടെ ആഴം കൂടിയതിനാലാണ് ജലനിരപ്പ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.