വയനാട്ടിലെ മണ്ണിടിച്ചിലിൽ അഞ്ചു പേർ മരിച്ചു ; ഏഴുപേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൽപറ്റ : വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ പദ്ധതിയുടെ ഭാഗത്ത് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചു പേർ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപത് പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഏഴുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. മീനാക്ഷി പാലത്തിന് സമീപം നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ തുരങ്കപാത നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഭിത്തി തകർന്നുവീഴുകയും സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങൾ മണ്ണിനടിയിലാകുകയും ചെയ്തു.

കനത്ത മഴയെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ നിർത്തിവെച്ചിരുന്നുവെങ്കിലും സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേന, പോലീസ്, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. രക്ഷാദൗത്യത്തിനിടെ മേപ്പാടി എസ്‌ഐയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...