അസമിൽ ശക്തമായ മഴയും, വെള്ളപ്പൊക്കവും ; മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു, 41,564 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ദിസ്പൂർ: അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. സംസ്ഥാനത്തെ പത്തോളം ജില്ലകളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വിവിധ ജില്ലകളിൽ ആരംഭിച്ച 187 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,564 പേരെയാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്. കച്ചാർ, ഹൈലകണ്ടി, കരിം​ഗഞ്ച് ജില്ലകളിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. കോപിലി, ബരാക്, കുഷിയറ എന്നീ നദികൾ കരകവി‍ഞ്ഞ് ഒഴുകി. ജില്ലകളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നുണ്ട്. അപകട മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് മാറി താമസിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

റിമാൽ ചുഴലിക്കാറ്റിനെ തുടർന്നാണ് സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്തത്. മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലെയും ​ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്. നിലവിലെ മോശം കാലാവസ്ഥയെ തുടർന്ന് കാച്ചാർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ വെള്ളക്കെട്ട് കണക്കിലെടുത്ത് പത്ത് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണവിപണി : സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

0
തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്)...

മുല്ലപ്പെരിയാർ തുറന്നില്ല : ജലക്ഷാമം രൂക്ഷം ; കേരളത്തിൽ മഴപെയ്യാൻ പൂജനടത്തി തമിഴ്‍നാട്ടിലെ കർഷകർ

0
ഇടുക്കി : കേരളത്തിൽ മഴപെയ്യാൻ തമിഴ്നാട്ടിൽ പൂജ. കേരളത്തിൽ കാലവർഷം കുറഞ്ഞതുമൂലം...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്....

കോടതി മുറിയിൽ ദുർമന്ത്രവാദം ; ജഡ്‌ജിയുടെ കസേരയിൽ കടുക് വിതറിയ 65കാരി അറസ്റ്റിൽ

0
ബംഗളൂരു : കേസിൽ വിജയിക്കുന്നതിനായി ജഡ്ജിക്കെതിരെ മന്ത്രവാദം നടത്തിയ സ്‌ത്രീയെ പോലീസ്...