റാന്നി : കനത്ത മഴയോടൊപ്പം എത്തിയ മിന്നല്‍ ചുഴലിയില്‍ താലൂക്കിലെ വിവിധ ഇടങ്ങളില്‍ വ്യാപക നാശം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോട വീശിയടിച്ച കാറ്റിലാണ് വ്യാപക നാശം നേരിട്ടത്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി വിതരണം താറുമാറായിട്ടുണ്ട്. 11 കെ.വി വൈദ്യുതി തൂണുകളും വ്യാപകമായി തകര്‍ന്നു. ഗതാഗതം പലയിടത്തും മുടങ്ങി. മരം വീണ് നിരവധി വീടുകള്‍ക്കും നാശം നേരിട്ടു. അങ്ങാടി മര്‍ത്തോമ്മ ജംഗ്ഷനില്‍ എസ്.ബി.ഐയുടെ മുന്‍വശത്ത് തേക്കുമരം കടപുഴകി വീണു. സമീപത്തെ കടകള്‍ക്കും വാഹനഷോറൂമിനും നാശം നേരിട്ടു. മുക്കട ഇടമണ്‍ റോഡില്‍ വാകത്താനത്ത് മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. പെരുനാട്, അത്തിക്കയം, വെച്ചൂച്ചിറ, ഇടമുറി തുടങ്ങി വിവിധ ഇടങ്ങളില്‍ കാറ്റ് നാശം വിതച്ചു. താലൂക്കിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. തോട്ടമൺ എസ് ബി ഐ പടിക്കൽ നിന്ന മരംറോഡിലേക്ക് കടപുഴകി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























