ശക്തമായ മഴയിൽ വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ശക്തമായ മഴയിൽ വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. മലപ്പുറം നിലമ്പൂരിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നെടുംപൊയിലിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് തലയാട് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത്‌ ശക്തമായ മണ്ണിടിച്ചിലുണ്ടായി. കോഴിക്കോട് ബസ് സ്റ്റാൻഡ്, സ്റ്റേഡിയം ജംഗ്‌ഷൻ തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. തലയാട് മലയോര ഹൈവേയുടെ പണി നടക്കുന്ന പടിക്കൽ വയൽ മുതൽ 28-ാം മൈൽ വരെയുള്ള ഭാഗങ്ങളിൽ ഇന്നലെ രാത്രി തുടങ്ങിയ മണ്ണിടിച്ചിൽ തുടരുകയാണ്. റോഡ് പൂർണമായും തകർന്നതോടെ പ്രദേശത്ത് വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.

ചാലിയം കടുക്കബസാർ, കപ്പലങ്ങാടി തുടങ്ങിയ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ തീരത്തെ വീടുകളിൽ വെള്ളം കയറി. ഉരുൾപൊട്ടൽ ഭീഷണിയുള്ള വിലങ്ങാട് മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പന്നിയേരി ഉന്നതിയിൽ നിന്നും കൂടുതൽ കുടുംബങ്ങളെ മാറ്റി. മഴക്കാലത്ത് ക്യാമ്പുകളിലേക്ക് മാറ്റുന്നതല്ലാതെ പുനരധിവാസം നടക്കുന്നില്ലെന്ന് ആരോപിച്ച് വിലങ്ങാട് ദുരന്തബാധിതർ വില്ലേജ് ഓഫീസ് ഉപരോധിച്ചു. വയനാട് സുൽത്താൻ ബത്തേരിയിൽ നൂൽപ്പുഴ പഴംകുനി ഉന്നതിയിലെ 15 പേരെ കല്ലൂർ ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.

മലപ്പുറം നിലമ്പൂർ വല്ലാപ്പുഴയിൽ മീൻപിടിക്കാൻ പോയ വല്ലാപ്പുഴ സ്വദേശി മനോലൻ റഷീദിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി പാലപ്പെട്ടി കാപ്പിരിക്കാട് കടൽക്ഷോഭത്തിൽ പള്ളികൾ തകർന്നു. കണ്ണൂർ നെടുംപൊയിലിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഷൊർണ്ണൂർ കൈലിയാട് കൂരിയാട്ട് പറമ്പിൽ മുബിൻ മുരളിയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചു. പാലക്കാടും വിവിധ ഇടങ്ങളിൽ മരം വീണ് അപകടമുണ്ടായി. കാക്കാത്തോട് പാലത്തിന് സാമാന്തരമായി നിർമിച്ച താത്കാലിക റോഡ് കനത്ത മഴയിൽ ഒലിച്ചു പോയി. പുഴകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...