കനത്ത മഴയിൽ മരം കടപുഴകി വീണ് അപകടം ; മരത്തിനിടയിൽ പെട്ട സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ശക്തമായ മഴയെത്തുടർന്ന് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂരിൽ ആയിരുന്നു സംഭവം. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. ഈ സമയം ആ വഴി വന്ന സ്കൂട്ടറിൽ മണിക്ഠൻ മരത്തിനടിയിൽ പെട്ടുപോകുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. ശ്രീനാരായണപുരം – പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലായിരുന്നു അപകടം അതേസമയം കേരളത്തിൽ പരക്കെ മഴ പെയ്യുകയാണ്. അതിശക്തമായ മഴയെത്തുടർന്ന് കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്തു വീടുകളിൽ വെള്ളം കയറി. സ്ഥലത്തെ 8 ഓളം വീടുകളിലാണ് വെള്ളം കയറിയത്. വീട്ടുകാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ആലപ്പുഴയിലും വീട്ടുകളിൽ വെള്ളക്കെട്ടുണ്ടെന്ന് പരാതി ഉയരുന്നുണ്ട്. പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...