സീതത്തോട്ടിലെ നിരീക്ഷണ ക്യാമറകളുടെ നോട്ടം ആകാശത്തേക്ക് : ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ക്യാമറകള്‍ നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : ഗ്രാമപഞ്ചയത്ത് പരിധിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് തെളിവുകല്‍ ലഭിക്കുവാനായി സീതത്തോട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ ഉപയോഗശൂന്യമായി നശിക്കുന്നു. സീതത്തോട് ടൗണില്‍ നടക്കുന്ന അപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, സംഭവങ്ങള്‍ എന്നിവയ്ക്ക് തെളിവ് ലഭിക്കുന്നതിന്റെ ഭാഗമായാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്‌. എന്നാല്‍ സ്ഥാപിച്ച ക്യാമറകള്‍ പകുതിയിലേറെയും ദിശമാറിയിരിക്കുന്നതിനാല്‍ യാതൊരുവിധ ദൃശ്യങ്ങളും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ശരിയായ ദിശയില്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ ആകാശത്തേക്കും ഭൂമിയിലേക്കും നോക്കിയിരിപ്പാണിപ്പോള്‍.

പോലീസ് ഉദ്യോഗസ്ഥരാണ് ഇത് മൂലം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. അപകടങ്ങളോ മറ്റ് കുറ്റകൃത്യങ്ങളോ നടന്നുകഴിഞ്ഞാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിക്കുവാന്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ സി.സി.റ്റി.വി തിരക്കി നടക്കുകയാണ് പോലീസ് ഇപ്പോള്‍. ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ കുറ്റകൃത്യത്തിന് തെളിവുകളുമില്ല. സീത്തോട് പാലം, അക്ഷയ കേന്ദ്രത്തിന് സമീപം എന്നിവിടങ്ങളില്‍ എല്ലാം തന്നെ ക്യാമറകള്‍ സ്ഥപിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് സ്ഥാപിച്ച ക്യാമറകള്‍ നശിച്ചുപോയതിനെ തുടര്‍ന്നാണ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചത്. അധികകാലമൊന്നും കഴിഞ്ഞില്ല ഈ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ട്. എന്നിട്ടും ഇവയൊന്നും ആര്‍ക്കും പ്രയോജനം ചെയ്യാതെ നശിക്കുന്ന അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...