ചെങ്ങന്നൂർ താലൂക്കിൽ ശക്തമായ മഴയിൽ വിവിധ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിൽ ശക്തമായ മഴയിൽ വിവിധ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. വെള്ളിയാഴ്ച വൈകിട്ടോടെ 10 ക്യാമ്പുകൾ തുറന്നു. ഇവിടങ്ങളിലായി 45 കുടുംബങ്ങളിലെ 181 അംഗങ്ങളാണുള്ളത്. എണ്ണയ്ക്കാട്, കുരട്ടിശ്ശേരി, മാന്നാർ, തിരുവൻവണ്ടൂർ, പാണ്ടനാട് മുളക്കുഴ വില്ലേജുകളിലാണ് ക്യാമ്പ് ആരംഭിച്ചത്. വില്ലേജ്, ക്യാമ്പ് എന്ന ക്രമത്തിൽ : എണ്ണയ്ക്കാട് – പകൽവീട് തയ്യൂർ, ജിഎച്ച്എസ് ബുധനൂർ, ഗവ. യുപിഎസ് എണ്ണയ്ക്കാട്. കുരട്ടിശ്ശേരി -സെയ്ന്റ്‌ തോമസ് പാരിഷ് ഹാൾ. മാന്നാർ -യുപിഎസ് കുട്ടമ്പേരൂർ. തിരുവൻവണ്ടൂർ -ഗവ. എച്ച്എസ്എസ് തിരുവൻവണ്ടൂർ, ഹിന്ദു യുപിഎസ് ഇരമല്ലിക്കര. പാണ്ടനാട് -ഗവ. ഹോമിയോ ഡിസ്പെൻസറി, ഇല്ലിമല. മുളക്കുഴ -എൽപിഎസ് പിരളശ്ശേരി, എംഡി എൽപിഎസ് പിരളശ്ശേരി. മഴ ശക്തമാകുന്നതോടെ ക്യാമ്പിന്റെ എണ്ണം കൂടുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.

മുളക്കുഴ -തുലാക്കുഴി, തിരുവൻവണ്ടൂർ- നന്നാട്, ഇരമല്ലിക്കര, പുലിയൂർ, വെൺമണി -ശാർങ്‌ഗക്കാവ്, പാണ്ടനാട് പഞ്ചായത്ത് മുറിയായിക്കര, 13-ാം വാർഡ് ഇല്ലിമല, നാക്കട, ചെങ്ങന്നൂർ നഗരസഭയുടെ ഭാഗമായ മംഗലം, ഇടനാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് പമ്പ, അച്ചൻകോവിൽ, മണിമല, വരട്ടാർ എന്നീ നദികളിൽ ജലനിരപ്പുയർന്നു. നദികളുടെ തീരത്തു താമസിക്കുന്നവർ ഭീതിയിലാണ്. തീരം ഇടിഞ്ഞുതാഴുന്നതിനാൽ വളരെ ആശങ്കയോടെയാണ് ഇവർ കഴിയുന്നത്. പാണ്ടനാട്, മുറിയായിക്കര, കുത്തിയതോട്, ഇരമല്ലിക്കര, വരട്ടാറിന്റെ തീരപ്രദേശങ്ങളായ തിരുവൻവണ്ടൂർ തുരുത്തേൽ ഭാഗത്തെ പ്രദേശവാസികളായ ശ്രീരാജ് ശ്രീവിലാസം, നന്നാട് എസ്.ആർ. ഗോപിനാഥൻപിള്ള കളീക്കൽ പുത്തൻവീട്, ഇന്ദുകല കൊല്ലംപറമ്പിൽ, സുമതി, തടത്തിൽ ജോസഫ്, അനിൽകുമാർ, രാജപ്പൻ നായർ, വിജീഷ്, രാധാകൃഷ്ണൻ, എ.കെ. വാസുപിള്ള തുടങ്ങിയവരുടെ പുരയിടത്തിന്റെ ഭാഗങ്ങൾ ആറ്റിലേക്കു പതിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...