സ്വരാജ് കരുത്തനായ സ്ഥാനാർത്ഥി ; നിലമ്പൂരിൽ സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തി കാണിക്കുമെന്ന് മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: നിലമ്പൂരിൽ ഞങ്ങൾ രാഷ്ട്രീയം പറയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കരുത്തനായ സ്ഥാനാർത്ഥിയാണ് സ്വരാജ്. രാഷ്ട്രീയവും സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങളും ഉയർത്തി കാണിക്കും. ദേശീയ പാത വികസനം തടസപ്പെടുത്താൻ ഇടപ്പെട്ടവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. നിധിൻ ഗഡ്ഗരി തന്നെ മാതൃകാപരം എന്ന് പറഞ്ഞതാണ് ദേശീയപാത പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ജൂൺ നാലിന് NH വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം നിധിൻ ഗഡ്കരിയെ കാണും. നിലമ്പൂരിൽ എല്ലാ വിഷയവും ചർച്ച ചെയ്യും. സ്വരാജ് പ്രളയ സമയത്ത് വന്നിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി മുഴുവൻ സമയം ഉണ്ടായിട്ടാണോ ജയിച്ചതെന്നും ഇതെല്ലാം ബാലിശമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ ബിജെപി- സിപിഎം ബന്ധമെന്ന ആരോപണത്തിലും അ​ദ്ദേഹം മറുപടി പറഞ്ഞു. 1991 ലെ കോലിബി സഖ്യത്തിലെ മുഖ്യ കഥാപാത്രമാണ് കെ മുരളീധരൻ. അന്ന് അദ്ദേഹം എം.പി ആയിരുന്നു. തൃശൂരിൽ കെ മുരളിധരൻ തോറ്റതെങ്ങനെ എന്ന് അദ്ദേഹം പറഞ്ഞതല്ലേ. തൃശൂരിൽ ഒറ്റുകാരുടെ റോൾ വഹിച്ചവർക്ക് എതിരെ നടപടി എടുത്തോ കോൺഗ്രസ് എന്നും അദ്ദേഹം ചോദിച്ചു. ദേശീയപാത വികസനം പദ്ധതി നടക്കില്ല എന്ന് പറഞ്ഞത് കെ സി വേണുഗോപാലിൻ്റെ പാർട്ടിയാണ്. ദേശീയ പാത നിശ്ചയദാർഢ്യത്തെ തുടർന്നാണ് യാഥാർത്ഥ്യമായത്. എൽഡിഎഫ് സർക്കാർ വന്നത് കൊണ്ട് മാത്രം ആണ് നടപ്പിലായത്. വ്യക്തിഹത്യ തുടർന്നോട്ടെ. ജനങ്ങൾക്കിടയിൽ നല്ല മതിപ്പായതിനാൽ ട്രോളിനെ പേടിയില്ല. ട്രോൾ പേടിച്ച് ഓടി ഒളിക്കുന്നില്ല. എത്ര ആക്രമണം വേണമെങ്കിലും ഉണ്ടായിക്കോട്ടെ എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...