റാന്നി : കിഴക്കൻ മേഖലകളിൽ മഴ ശക്തി പ്രാപിച്ചതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. കഴിഞ്ഞദിവസങ്ങളിൽ പകലും രാത്രിയും മേഖലയിൽ ഒരുപോലെ മഴ പെയ്തിരുന്നു. ഇതോടെ പമ്പയിൽ മൂന്നടിയോളം ജലനിരപ്പ് ഉയർന്നു. കുരുമ്പൻമൂഴി കോസ്‌വേ വെള്ളത്തിനടിയിലായി. പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാർഗം തടസപ്പെട്ടു. വെള്ളം കുറയുംവരെ പെരുന്തേനരുവി വഴി മൂന്ന് കിലോമീറ്റർ അധികം വനത്തിലൂടെ സഞ്ചരിച്ചു വേണം കുരുമ്പൻമൂഴി നിവാസികൾക്ക് മറുകരയിൽ എത്താൻ. എന്നാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്ന വഴി ആയതിനാൽ രാത്രി സമയങ്ങളിൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്.
ഏതാനം മാസങ്ങൾക്ക് മുമ്പാണ് കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുന്തേനരുവി – കുരുമ്പൻമൂഴി റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഈ പാത വരുന്നതിനു മുമ്പ് കോസ്‌വേ മുങ്ങിയാൽ പ്രദേശം പൂർണ്ണമായും ഒറ്റപ്പെടുമായിരുന്നു. കുരുമ്പൻമൂഴിയിൽ നദിക്ക് കുറുകെ ഇരുമ്പു പാലം നിർമ്മിക്കാനുള്ള നടപടികൾ നടന്നു വരുകയാണ്. പ്രധാനമായും കുരുമ്പൻമൂഴി കോസ്‌വേയിൽ വേഗത്തിൽ വെള്ളം കയറുന്നതും പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി വന്നതിനു ശേഷമാണ്. 2018- ലെ മഹാ- പ്രളയത്തിൽ ഡാമിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും പൂർണ്ണമായും നീക്കം ചെയ്യാതെ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033