മനോഭാവങ്ങൾ വിശ്വാസത്തിന്റെ ദൃശ്യാവിഷ്കാരങ്ങൾ ; തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ക്രൈസ്തവ വിശ്വാസികൾ സഹജീവകളോടു പുലർത്തുന്ന മനോഭാവമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ ദൃശ്യാവിഷ്കാരമായി ഭവിക്കുന്നത് എന്ന് മാർത്തോമ്മാ സഭ കോട്ടയം -കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ. വാളക്കുഴിയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ മലങ്കര കത്തോലിക്കാ, ഓർത്തഡോക്സ്, മാർത്തോമ്മാ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശാന്തിപുരം യൂണിയൻ കൃസ്ത്യൻ കൺവെൻഷന്റെ 65 മത് യോഗങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്യൂമിനിക്കൽ സമ്മേളനങ്ങളും കൺവെൻഷനുകളും ക്രൈസ്തവ സഭകൾ തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രതിഫലനം ആണെന്നും തിരുമേനി അനുസ്മരിച്ചു.

സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഗോസ്പൽ ടീം ഡയറക്ടർ റവ. സുനിൽ എ ജോൺ മുഖ്യസന്ദേശം നല്കി. റവ.ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. റവ.ഡോ.പി ജി ജോർജ്ജ്, റവ ജോൺസൺ എം ജോൺ, റവ.ഫാ. വർഗീസ് പി ചെറിയാൻ, റവ. ജേക്കബ് തോമസ്, സുവിശേഷകൻ മാത്യു ജോൺ എന്നിവർ പ്രസംഗിച്ചു. തെള്ളിയൂർ ശാലേം മാർത്തോമ്മാ ഗായകസംഘം ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 2025 ജനുവരി 1 മുതൽ ആരംഭിച്ച 65 മത് കൺവെൻഷനിൽ റവ. ഫാ. ഡോ. റജി മാത്യു, ഫാ. മാത്യു പൊട്ടുകുളത്തിൽ, വെരി റവ. ഫാ.ജോസഫ് സാമുവൽ കോർഎപ്പിസ്കോപ്പ, ബ്രദർ രാമച്ച സി ഫിലിപ്പ് എന്നിവർ വിവിധ ദിവസങ്ങളിൽ വചന ശുശ്രൂഷ നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...