മണ്ണടിയില്‍ തെരുവുനായ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മണ്ണടിയില്‍ തെരുവുനായആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്. മണ്ണടി കുറ്റിയില്‍ വീട്ടില്‍ ഗീത(51),കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ ശാമില(38), ചക്കാലകിഴക്കേതില്‍ അനീഷ(30), കുറുമ്പോലില്‍ വീട്ടില്‍ അനൂപ്(44) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണടി വേലുത്തമ്പിദളവ ജംഗ്ഷന് സമീപം നില്‍ക്കുകയായിരുന്ന ഹരിത കര്‍മ്മസേനാംഗമായ ഗീതയെയാണ് ആദ്യം നായ ആക്രമിച്ചത്. ഇവരുടെ ഇടതുകാലിനാണ് കടിയേറ്റത്. തുടര്‍ന്ന്പുതൂട്ട് മുക്കില്‍ സ്‌കൂളില്‍ പോയ കുട്ടിയെ വിളിക്കാന്‍ എത്തിയ അനീഷയെ ആക്രമിച്ചു. ഇവരുടെ ഇടതുകൈത്തണ്ടയില്‍ കടിച്ച നായയെ കൈയിലിരുന്ന ഷാള്‍ ഉപയോഗിച്ച് ചുറ്റിയതോടെ ഇത് കുതറിയോടി രക്ഷപെട്ടു. തൊട്ടടുത്ത് തയ്യല്‍ തൊഴിലാളിയായ അനൂപിനെ ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോഴാണ് നായ ആക്രമിച്ചത്. ഇയാളുടെ വലതുകാലില്‍ ആഴത്തില്‍ മുറിവേറ്റു. തൊഴിലുറപ്പ് തൊഴിലാളിയായ ശാമിലയെ മേമനപ്പടിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ആക്രമിച്ചത്. ഇവരുടെ ഇടതുകൈയ്ക്കും ഇടതുകാലിനും കടിയേറ്റു. പട്ടിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...