സംസ്ഥാനത്ത് കനത്ത മഴ ; 9 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ എല്ലാ സ്കൂളുകളും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ (ജൂൺ 16) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. നിലവിൽ സംസ്ഥാനത്ത് 9 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേസ് നടത്തിപ്പിനായി ​ഗൂ​ഗിൾ പേയിൽ സഹായമഭ്യർഥിച്ച് അർജുൻ ആയങ്കി

0
തൃശൂർ: കേസ് നടത്തിപ്പിനായി ​ഗൂ​ഗിൾ പേയിൽ സഹായമഭ്യർഥിച്ച് അർജുൻ ആയങ്കി....

കനത്ത മഴ , തൃശൂരിലും അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന...

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മുതൽ ഔദ്യോഗിക ആപ്പ് തയ്യാർ

0
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മുതൽ...

സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ സര്‍ട്ടിഫൈഡ് ജില്ല പോലീസ് ഓഫീസ് പത്തനംതിട്ടയില്‍ : മന്ത്രി രമേശ്...

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ല പോലീസ്...