സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളില്‍ അതിശക്തമായ മഴ തുടരുകയമാണ്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. എറണാകുളത്തെ കണ്ണമാലിയിലും എടവനക്കാടും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ശബരിമലയിലെ പമ്പ ത്രിവേണിയില്‍ തീർത്ഥാടകർ ഇറങ്ങുന്നത് കളക്ടര്‍ വിലക്കിയിട്ടുണ്ട്. ആലപ്പുഴയിൽ കാർ കനാലിലേക്ക് വീണ് ബിജോയ് ആന്‍റണി എന്നയാളും പത്തനംതിട്ടയിൽ ബൈക്ക് തോട്ടിൽ വീണ് പ്രവീണ്‍ എന്നയാളും മരിച്ചു.

കണ്ണൂർ അഴീക്കോട്‌ കുളത്തിൽ നീന്താനിറങ്ങിയ 21കാരന്‍ ഇസ്മയിലും മരംവീണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനും മരിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് ഉള്ള കാസര്‍കോട് കനത്ത മഴ തുടരുകയാണ്. ചിറ്റാരിക്കാല്‍, പനത്തടി തുടങ്ങിയ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. നീലേശ്വരം കോട്ടപ്പുറത്ത് റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. നീലേശ്വരം ആനച്ചാലില്‍ കനത്ത കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലകളിലും നഗരത്തിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് കനത്ത മഴയാണ്. മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് പുല്ലാട് പുഴയ്ക്ക് കുറുകേയുള്ള വായാട് പാലം അപകടാവസ്ഥയിലായി.

കണ്ണൂരിലും കനത്ത മഴ തുടരുകയാണ്. കൊട്ടിയൂർ അക്കരെ ക്ഷേത്രത്തിനോട് ചേർന്ന് ബാവലിപ്പുഴയിൽ നിർമിച്ച താത്കാലിക തടയണ കുത്തൊഴുക്കിൽ തകർന്നു. ചെറുപുഴയിൽ കാര്യങ്കോട് പുഴ കര കവിഞ്ഞൊഴുകുകയാണ്. തലശ്ശേരിയിൽ ടിസി മുക്കിൽ മേൽപ്പാലത്തിനടിയിൽ വെളളക്കെട്ട് രൂക്ഷമായി. അതുപോലെ പാലക്കാട് ജില്ലയിൽ മലയോരമേഖലയിൽ ശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരം ഒൻപതാം വളവിൽ കൂറ്റൻപാറ വീണ് ഗതാഗതതടസം ഉണ്ടായി. ചുരം വഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....