കനത്ത മഴയിൽ മംഗളൂരുവിൽ വീടിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞു വീണ് ; മൂന്ന് പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: കനത്ത മഴയിൽ കർണാടകയിലെ മംഗളൂരുവിൽ വീടിന് മുകളിലെക്ക് കുന്നിടിഞ്ഞു വീണ് രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർ മരിച്ചു. നൈമ(10) പ്രേമ ലത(50) ഇവരുടെ ഒരു വയസുളള പേരക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ മരുമകളെയും മറ്റൊരു കുട്ടിയെയും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ എൻ ഡി ആർ എഫ് സംഘം തുടരുകയാണ്.മൊണ്ടേപടവുലിൽ കാന്തപ്പ പൂജാരിയുടെ വീടിനു മുകളിലാണ് ചെറു കുന്ന് ഇടിഞ്ഞുവീണത്. കാന്തപ്പ പൂജാരിയുടെ ഭാര്യയാണ് മരണപ്പെട്ട പ്രേമ ലത. പൂജാരിയെയും ഒരു കുഞ്ഞിനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉള്ളാളിലെ രണ്ടു വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞു വീണത്.

മണ്ണിടിച്ചിലിൽ വീടിന്റെ ജനാല വേർപെട്ട്‌ ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിൽ മഴയും മഴക്കെടുതിയും രൂക്ഷമാകുകയാണ് . വീടുകളിൽ വെള്ളം കയറിയതിനാൽ ജനജീവിതം ദുസഹമായി. കുമ്പള, കല്ലപ്പ്, ധർമ്മനഗർ, ഉച്ചില, തലപ്പാടി, വിദ്യാനഗർ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ബൈക്കുകളും കാറുകളും വെള്ളത്തിൽ മുങ്ങി പോയി. വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. ഉത്തരന്നഡാ, ബെലഗാവി ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. കൊങ്കൺ പാതകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കർണാടകയിലെ തീരദേശ – മലനാട് ജില്ലകളിൽ റെഡ് അലേർട്ട് തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...