9 വയസുകാരിയെ പീഡിപ്പിച്ച കേസ് ; മദ്രസ അധ്യാപകന് 37 വര്‍ഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

തൃശൂർ: 9 വയസുകാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലേൽ 4 വര്‍ഷവും 2 മാസവും കൂടി അധികതടവ് അനുഭവിക്കണം. മുല്ലശ്ശേരി തിരുനെല്ലൂര്‍ പുതിയ വീട്ടില്‍ ഷെരീഫ് ചിറയ്ക്കലിനെയാണ് (52) ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ മദ്രസയിലെ പ്രധാനാധ്യാപകനായിരുന്ന പാലക്കാട് വീരമംഗലം ഒടുവാങ്ങാട്ടില്‍ അബ്ബാസിനോട് കുട്ടി വിവരം വെളിപ്പെടുത്തിയെങ്കിലും അത് മറച്ചുവെച്ചതിന് 10,000 രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പ്രതികളില്‍ നിന്നും ഈടാക്കുന്ന പിഴ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പഠനത്തിലും മത്സരങ്ങളിലും പങ്കെടുത്തിരുന്ന കുട്ടി പങ്കെടുക്കാതാവുകയും പഠനത്തില്‍ പിറകോട്ട് പോവുകയും ചെയ്തതിനെ തുടര്‍ന്ന് സ്‌കൂളിലെ ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യയുടെ നാവിക സേനക്ക് കരുത്ത് പകരാൻ മൂന്ന് പുതിയ തദ്ദേശീയ നിർമിത യുദ്ധകപ്പൽ കൂടി

0
കൊൽക്കത്ത: ഇന്ത്യയുടെ നാവിക സേനക്ക് കരുത്ത് പകരാൻ മൂന്ന് പുതിയ തദ്ദേശീയ...

തൃപ്രയാർ കുഴൽപ്പണക്കവർച്ച ; ഒരാൾ പിടിയിൽ

0
പാലക്കാട് : തൃപ്രയാറിൽ കാർ യാത്രക്കാരായ നാലംഗ സംഘത്തെ ആക്രമിച്ച് 16...

നീറ്റ് പുനഃപരീക്ഷയ്ക്ക് മുമ്പ് വീണ്ടും ആത്മഹത്യ ; ഹൈദരാബാദിൽ വിദ്യാർത്ഥി ജീവനൊടുക്കി

0
ഹൈദരാബാദ് : നീറ്റ് പുനഃപരീക്ഷ നടക്കുന്നതിന് മുമ്പ് വീണ്ടും വിദ്യാർത്ഥി ആത്മഹത്യ....

മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമി ‘ലഫ്റ്റനന്റ് കേണൽ’ പോലീസ് പിടിയിൽ

0
പനാജി: നിരോധിത തീവ്രവാദ സംഘടനയായ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പ്രമുഖ...