കനത്ത മഴ മുന്നറിയിപ്പ്: ഡൽഹിയിൽ ജാഗ്രത ശക്തമാക്കി അധികൃതർ, റെഡ് അലർട്ട് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹില്‍ റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് മണിക്കൂറില്‍ ഡല്‍ഹിയിലെ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് മെഹ്റൗളി-ബദര്‍പൂര്‍ റോഡ്, ഐടിഒ , വസീറാബാദ് റോഡ്, പട്ടേല്‍ റോഡ്, റോഹ്തക് റോഡ്, ശങ്കര്‍ റോഡ്, കീര്‍ത്തി നഗര്‍ ഭാഗം, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ, പീരാഗര്‍ഹി, ഷഹീന്‍ ബാഗ് എന്നിവിടങ്ങളില്‍ കനത്ത ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ജിടി റോഡ്, ജിടിബി. എന്‍ക്ലേവ്, ദില്‍ഷാദ് ഗാര്‍ഡന്‍ എന്നിവയുള്‍പ്പെടെ കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ദക്ഷിന്‍പുരി, ഓഖ്‌ല, സംഗം വിഹാര്‍, സൈനിക് ഫാംസ്, മെഹ്റൗളി-ബദര്‍പൂര്‍ റോഡിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.ഐഎംഡി കണക്കുകള്‍ പ്രകാരം, വെള്ളിയാഴ്ച രാവിലെ 8:30 വരെ സഫ്ദര്‍ജംഗില്‍ 59.2 മിമീ മഴ രേഖപ്പെടുത്തി. ലോധി റോഡില്‍ 60.4 മിമീ, റിഡ്ജില്‍ 57 മിമീ, അയനഗറില്‍ 26.2 മിമീ, പാലത്ത് 16.9 മിമീ എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളില്‍ ലഭിച്ച മഴയുടെ അളവ്. ഓഗസ്റ്റ് 10 വരെ ഡല്‍ഹിയില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്...

0
ആറന്മുള: പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി....

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...