കര്‍ക്കിടകവാവ് ബലിതര്‍പ്പണം : ജില്ലയില്‍ സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ ഹരിതചട്ടം പൂര്‍ണ്ണമായി പാലിച്ച് നടത്തണമെന്നും  സംഘാടകര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു. ബലിതര്‍പ്പണ ചടങ്ങുകളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. തര്‍പ്പണത്തിന് ഉപയോഗിക്കുന്ന തുണികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുഴയിലോ മറ്റ് ജലാശയങ്ങളിലോ ഉപേക്ഷിക്കാന്‍ പാടില്ല.

ചടങ്ങുകളുടെ ഭാഗമായുള്ള ഭക്ഷണ വിതരണത്തിനായി സ്റ്റീല്‍ പ്ലേറ്റുകളും സ്റ്റീല്‍ ഗ്ലാസുകളും മാത്രമെ ഉപയോഗിക്കാവൂ. കൂടാതെ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു ശേഖരിക്കുന്നതിനായി പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കണം. ശേഖരിച്ച മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള തദ്ദേശീയമായ ക്രമീകരണങ്ങളും ഒരുക്കേണ്ടതാണെന്നും ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് കോർപറേഷന്‍റെ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

0
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....

ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

0
മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...