നദികളിലെ മണല്‍ വാരുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ നദികളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന് പരിഹാരമായും തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുവാനും നദികളിലെ മണല്‍ വാരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ദേശീയ കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നദികളില്‍ വര്‍ഷങ്ങളായി മണ്ണ് അടിഞ്ഞുകൂടിയ കാരണം വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് വെള്ളപ്പൊക്കം അതിരൂക്ഷമാകാന്‍ കാരണമാകുന്നത്. മണല്‍ വാരുന്നത് സര്‍ക്കാരിന് സാമ്പത്തിക ലാഭവും കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സാമ്പത്തിക ചെലവ് ഏറെ കുറയ്ക്കാനും ഇടയാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് ബിനു മരുതിമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ.എ.സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി റോയിച്ചന്‍ എഴിക്കകത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് ടി.ജി. നിഥിന്‍, ഐ.എന്‍.റ്റി.യു.സി ഭാരവാഹികളായ നാസര്‍ തോണ്ടമണ്ണില്‍, കൃഷ്ണകുമാര്‍ കോന്നി, മഹേഷ് കര്‍ത്തവ്യം, സജി തേക്കിടിയില്‍, സജി അമ്പലപ്പള്ളി, ഷിനു ചിറ്റാര്‍, ജോജിക്കുട്ടി, സാം കുട്ടി, അജയന്‍പിള്ള, സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

0
ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ...

46 വിദ്യാര്‍ഥികള്‍ ഒന്നിച്ച് പരാജയപ്പെട്ടു ; ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ മൂല്യനിർണയത്തിൽ...

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍...

തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന...

0
റാഞ്ചി: തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത...

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...