മഹാനവമി ദിനത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിൽ വൻതിരക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : മഹാനവമി അവധി ദിനത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിൽ സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ തുടങ്ങിയ തിരക്കിൽ കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി സഞ്ചാരികളാണ് എത്തിയത്. രാവിലെ പതിനൊന്നുമണിയോടെ ഇക്കോ ടൂറിസം സെന്ററിലെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാതെയായി. കുടുംബവും ഒത്ത് അവധി ദിനം ചിലവഴിക്കാൻ എത്തിയവർ ആയിരുന്നു അധികവും. ഇക്കോ ടൂറിസം സെന്ററിലെ വന ശ്രീ, മ്യൂസിയം, നക്ഷത്ര വനം, കുട്ടികളുടെ പാർക്ക്, ആന തറി എന്നിവടങ്ങളിൽ എല്ലാം വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

കൊച്ചുകുട്ടികളുമായി എത്തിയവരും പ്രായമായവരുമെല്ലാം പാർക്കിലും ആനത്താവളത്തിനുള്ളിൽ വനം വകുപ്പ് ഒരുക്കിയ അശോക വനത്തിനുള്ളിലുമെല്ലാം ഏറെ നേരം ഇരുന്ന് വിശ്രമിച്ചതിന് ശേഷമാണ് മടങ്ങിയത്. കൂടാതെ വന വിഭവങ്ങൾ വിൽക്കുന്ന വനശ്രീ സ്റ്റാളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി കോളേജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും ഒട്ടേറെ വിദ്യാർത്ഥികളും അധ്യാപകരും അടക്കം മഹാനവമി ദിനത്തിൽ കോന്നി ഇക്കോ ടൂറിസം സെന്റർ സന്ദർശിച്ച് മടങ്ങി. കോന്നി ആനത്താവളത്തിലെ ആനക്കുട്ടി ഇപ്പോൾ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്. ആനകുട്ടിയുടെ ഫോട്ടോ എടുക്കാനും സെൽഫിയും ഗ്രൂപ്പ് ഫോട്ടോ എടുക്കുവാനും വലിയ തിരക്കാണ് കോന്നി ഇക്കോ ടൂറിസം സെന്ററിൽ അനുഭവപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...