ഭാര വാഹനങ്ങളുടെ യാത്ര തടയണം ; പ്രമോദ് മന്ദമരുതി

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി: ശബരിമല റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുവാൻ ഫണ്ട് അനുവദിച്ച മന്ദമരുതി – കക്കുടുമൺ റോഡിന്റെ മന്ദമരുതി – സ്റ്റോറുംപടി വരെയുള്ള ഭാഗം വർഷങ്ങളായി പണികൾ തുടങ്ങാതെ കാൽനട യാത്ര പോലും ദുസഹമായി ഇരിക്കുകയാണ്. ഇതോടൊപ്പം സമീപത്തെ പാറമടയിൽ എത്തുന്ന അറുപതിൽ അധികം ടോറസ് ലോറികൾ ഓടുന്നത് മൂലം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം ചെറു വാഹനങ്ങളുടെയും കാൽനട യാത്രയും ദുസഹം ആയിരിക്കുന്നു.

സ്കൂൾ ബസ്സുകളും ഓട്ടോറിക്ഷകളും അവിടേക്കുള്ള യാത്ര നിർത്തിയതോടെ പ്രദേശവാസികൾ ആകെ ദുരിതത്തിലാണ്. ഈ സാഹചര്യത്തിൽ മന്ദമരുതി – സ്റ്റോറുംപടി റോഡിലൂടെ ഭാര വാഹനങ്ങളുടെ യാത്ര നിരോധിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് നൽകിയ പരാതിയിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...