പ്രീ വെഡ്ഡിംഗ് ഫോട്ടോസ് വൈറലായി ; മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ പൈലറ്റിന്റെ പണിപോയി

For full experience, Download our mobile application:
Get it on Google Play

റായ്​പുര്‍: ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രിയുടെ ഹെലികോപ്​ടറില്‍ സുഹൃത്തിന്​ പ്രീ വെഡ്ഡിങ്ങ്​ ഫോ​ട്ടോഷൂട്ടിന്​ അനുമതി നല്‍കിയ പൈലറ്റിന് സസ്​പെന്‍ഷന്‍. വരന്റെയും വധുവിന്റെയും ഹെലികോപ്​ടറില്‍നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ്​ നടപടി.

വരന്റെ സുഹൃത്താണ്​ ഹെലികോപ്​ടര്‍ പൈലറ്റ്‌  യോഗേശ്വര്‍ സായ്​. ജനുവരി 20നായിരുന്നു സായ്​യുടെ സമ്മതപ്രകാരം വധൂവരന്‍മാന്‍ സംസ്​ഥാന സര്‍ക്കാരിന്റെ  ഹെലികോപ്​ടറായ ‘എ.ഡബ്ല്യൂ 109 പവര്‍ എ​ലൈറ്റില്‍’ ഫോ​ട്ടോഷൂട്ട്​ നടത്തിയത്​.

സായ്​ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ആളു​കളെ​ ഔദ്യോഗിക വാഹനത്തില്‍ പ്രവേശിപ്പിച്ചുവെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ്​ ചൂണ്ടിക്കാട്ടി. അനുമതിയുണ്ടെന്ന്​ സുരക്ഷ ഗാര്‍ഡുകളോട്​ വ്യക്തമാക്കിയ ശേഷമാണ്​ ഇരുവരെയും പൈലറ്റ്‌  ഹെലികോപ്​ടറിന്​ സമീപം കൂട്ടിക്കൊണ്ടുപോയത്​. ഛത്തീസ്​ഗഡ്​ സിവില്‍ ഏവിയേഷന്‍ വകുപ്പില്‍നിന്ന്​ സായ്​യെ നവ റായ്​പുരിലെ ഡയറക്​​ടറേറ്റ്​ ഓഫ്​ ഏവിയേഷനിലേക്ക്​ മാറ്റുകയും ചെയ്​തു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.

സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ഭൂപേഷ്​ ബാഗല്‍ രംഗത്തെത്തി. സംസ്​ഥാന സര്‍ക്കാരിന്റെ  ഹെലികോപ്​ടറില്‍ പ്രീ വെഡ്ഡിങ്​ ​േഫാ​ട്ടോഷൂട്ട്​ നടത്തിയത്​ ​ശ്രദ്ധയില്‍പ്പെട്ടതായും ഇത്തരത്തില്‍ വീഴ്ച സംഭവിച്ചത്​ അന്വേഷിച്ച്‌​ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...