ഹെലികോപ്ടര്‍ അപകടം ; ആഹ്‌ളാദപ്രകടനം നടത്തിയവര്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വ്യോമസേന ഹെലി കോപ്റ്റര്‍ തകര്‍ന്ന് വീണു ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെ 13 പേര്‍ മരിച്ച സംഭവം രാജ്യത്തെയാകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടത്തിന്റെയും അദ്ദേഹത്തിന്റെ മരണത്തിന്റെയും ന്യൂസുകള്‍ക്കടിയില്‍ വിദ്വേഷ കമന്റുകളും ആഹ്ലാദ പ്രകടനങ്ങളുമാണ് ചിലര്‍ നടത്തുന്നത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ പലരും ഇത് മുക്കുകയും ചെയ്തു. കേരളത്തിലെ ന്യൂസുകള്‍ക്കടിയില്‍ വരെ ഇത്തരം ആഹ്ലാദ പ്രകടനങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ വിവാദമായതോടെ പലരും കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയവരെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. പ്രാദേശിക, ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’ റിയാക്ഷന്‍ ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന്‍ കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്‌സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളാണ്.

മലയാള വാര്‍ത്താ ചാനലുകളുടെ കമന്റ് ബോക്‌സിലും ഇവരുടെ പ്രതികരണമെത്തി. ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍ പ്രധാനി. ഇതെല്ലാം ചിലരുടെ ആഘോഷത്തിന് കാരണമായി. ഇതിനെ ഗൗരവത്തോടെ സൈന്യം കാണും. ഇത്തരം പ്രൊഫൈലുകളെല്ലാം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണത്തിലാക്കും. തീവ്രവാദികള്‍ക്ക് റാവത്തിനോടുള്ള എതിര്‍പ്പും വിദ്വേഷവുമാണ് ഇവരുടെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് വ്യക്തം. രാജ്യം വന്‍ സൈനിക ശക്തിയായി മാറാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് ഈ അപകടം നടന്നതെന്നും ശ്രദ്ധേയം. മുന്‍പ് പുല്‍വാമ ഭീകരവാദി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ സമാനമായ ആഹ്ലാദം ഇത്തരക്കാര്‍ പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകള്‍ ഇവരുടെ പ്രൊഫൈലുകളില്‍ കാണാം. ഒറിജിനല്‍ പ്രൊഫൈലുകളിലും, ഫേക്ക് പ്രൊഫൈലിലും എത്തിയാണ് പരസ്യമായി ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...