കൊറ്റനാട് പഞ്ചായത്തു പ്രസിഡന്റായി സിപിഐയിലെ പ്രകാശ് പി.സാം തിരഞ്ഞെടുക്കപെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : കൊറ്റനാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റായി സി.പി.ഐ യിലെ പ്രകാശ് പി.സാം തെരഞ്ഞെടുക്കപ്പെട്ടു. നാലിനെതിരെ ഏഴ് വോട്ടിനാണ് പ്രകാശ് വിജയിച്ചത്. എല്‍.ഡി.എഫിനു വേണ്ടി പ്രകാശ് പി.സാമും ബി.ജെ.പിക്കു വേണ്ടി എ.ജി സനല്‍കുമാറുമാണ് മത്സരിച്ചത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രകാശിന്‍റെ പേര് തങ്കമ്മ ജോര്‍ജ്
നിര്‍ദേശിക്കുകയും ബിനോജ് പിന്‍താങ്ങുകയും ചെയ്തു. സനല്‍കുമാറിനെ രാജേഷ് നിര്‍ദേശിക്കുകയും വി.വി ബിജിത പിന്‍താങ്ങുകയും ചെയ്തു. ഇന്നു രാവിലെ 11.30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായിരുന്ന സിപിഐയിലെ മനോജ് ചരളേൽ ദേവസ്വം ബോർഡ് മെമ്പറായതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായിരുന്ന പ്രകാശ് പി സാം സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയംഗവും മുന്‍ കൊറ്റനാട് ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. 13 അംഗ പഞ്ചായത്തിൽ നിലവില്‍ എല്‍.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് നാലും കോൺഗ്രസിന് ഒന്നുമാണ് കക്ഷിനില. എട്ടംഗങ്ങളായിരുന്ന എല്‍.ഡി.എഫില്‍ നിന്നും ഒരംഗം രാജി വെച്ചതോടെയാണ് അംഗബലം ഏഴായി കുറഞ്ഞത്. മല്ലപ്പള്ളി സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ (ജനറല്‍) പി.ആര്‍ അഭിലാഷ് ആയിരുന്നു വരണാധികാരി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോണ്‍

0
ദില്ലി: വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ...

കാണിക്ക എണ്ണൽ സുരക്ഷ കർശനമാക്കി ; അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു

0
ലഖ്‌നൗ : സംഭാവനകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ അയോധ്യ രാമ...

കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച...

0
കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ...

അതിശക്തമായ മഴ ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമാകുന്നു. എന്നിരുന്നാലും ശക്തമായ മഴ സംസ്ഥാനത്ത്...