സംസ്ഥാനത്ത് വീണ്ടും പോലീസിന്റെ അഴിഞ്ഞാട്ടം ; വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദ്ദനം – യുവാക്കള്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : ആറ്റിങ്ങലില്‍ പിങ്ക് പോലീസാണ് കേരളാ പോലീസിന് തലവേദനയായത്. തൃപ്പുണ്ണിത്തുറയില്‍ വനിതാ പോലീസും. വൃശ്ചികോത്സവത്തിനു വന്ന യുവാവിനെ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് വനിത എസ്‌ഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി ആക്ഷേപം ചര്‍ച്ചകളില്‍. ഉദയംപേരൂര്‍ നടക്കാവ് മേക്കേവെളിയില്‍ സദാനന്ദന്റെ മകന്‍ നിതിന്‍ (25) ആണ് പോലീസ് മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നിതിനെയും കൂട്ടുകാരന്‍ അരുണിനെയുമാണ് പോലീസ് മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ സ്റ്റാച്ച്‌യു ജംഗ്ഷനില്‍ ഒരു സംഘം യുവാക്കള്‍ അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഘത്തിന്റെ പിന്നിലായി നിതിനും അരുണും നടന്നു പോകുന്നുണ്ടായിരുന്നു. ഇവരെയാണ് പോലീസ് പിടിച്ചു കൊണ്ടുപോയി മര്‍ദിച്ചത്. തെറ്റിധരിച്ചാണ് പിടിച്ചത്.

എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോകുന്നതെന്ന് ചോദിച്ച നിതിനെ ഉദ്യോഗസ്ഥ കരണത്തടിച്ചുവെന്നും പിന്നീട് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷം ഉദ്യോഗസ്ഥയും സ്റ്റേഷനിലുണ്ടായിരുന്ന ബനിയന്‍ ധരിച്ച പോലീസുകാരനും കുനിച്ചു നിര്‍ത്തി മുതുകിലും മറ്റും ശക്തിയായി ഇടിച്ചുവെന്നുമാണ് ആക്ഷേപം. പിന്നീട് യഥാര്‍ഥ പ്രതികളെ പിടിച്ചു കൊണ്ടുവന്നതോടെ ആള് മാറിയതറിഞ്ഞ് പോലീസ് യുവാക്കളെ പുലര്‍ച്ചെ രണ്ടോടെ വിട്ടയയ്ക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് അവശനായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. അകാരണമായി മര്‍ദിച്ച പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മേലുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...