പ​ന​വൂ​ര്‍ – ​മൂ​ന്നാ​ന​ക്കു​ഴി റോ​ഡ് നി​ര്‍​മാ​ണം വൈ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​ര്‍ – ​മൂ​ന്നാ​ന​ക്കു​ഴി റോ​ഡ് നി​ര്‍​മാ​ണം വൈ​കു​ന്നു. മൂ​ന്ന​ര​ക്കോ​ടി ചെ​ല​വി​ട്ട് ന​വീ​ക​രി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ര​ണ്ട​ര​വ​ര്‍ഷ​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. നി​ര്‍മാ​ണ​ത്തി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്​ ന​ട​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വും ഇ​തി​ന​കം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. റോ​ഡി​നാ​യി കെ​ട്ടി​പ്പൊ​ക്കി​യ പാ​ര്‍ശ്വ​ഭി​ത്തി ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​ടി​ഞ്ഞ​ത്​ ക്ര​മ​ക്കേ​ടി​ന്​ ഉ​ദാ​ഹ​ര​ണ​മാ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മൂ​ന്നാ​ന​ക്കു​ഴി​മു​ത​ല്‍ ചു​മ​ടു​താ​ങ്ങി​വ​രെ​യു​ള്ള റോ​ഡ് ടാ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വീ​ടു​ക​ള്‍പോ​ലും പൊ​ളി​ച്ചു​മാ​റ്റി​ക്കൊ​ണ്ടാ​ണ് റോ​ഡ് പ​ണി തു​ട​ങ്ങി​യ​ത്. എ​ല്‍.​പി.​എ​സ് ജ​ങ്ഷ​ന്‍മു​ത​ല്‍ ചു​മ​ടു​താ​ങ്ങി​വ​രെ​യു​ള്ള ഭാ​ഗം കാ​ല്‍ന​ട​പോ​ലും അ​സാ​ധ്യ​മാ​യ നി​ല​യി​ല്‍ ത​ക​ര്‍ന്നി​ട്ടു​ണ്ട്. ഇ​തു​വ​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ക്കു​പോ​ലും യാ​ത്ര​ചെ​യ്യാ​നാ​കി​ല്ല. കാ​ല്‍ന​ട​ക്കാ​രും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു.

ഓ​ട്ടോ​ക​ള്‍ ഈ ​റൂ​ട്ടി​ലേ​ക്ക്​ ഓ​ട്ടം​വി​ളി​ച്ചാ​ല്‍ വ​രാ​റി​ല്ല. പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ വെ​മ്ബാ​യം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. പ​ന​വൂ​ര്‍, മൂ​ന്നാ​ന​ക്കു​ഴി, ചീ​രാ​ണി​ക്ക​ര വ​ഴി വെ​മ്പാ​യ​ത്തെ​ത്താ​ന്‍ വ​ള​രെ കു​റ​ഞ്ഞ സ​മ​യം മ​തി​യാ​കും. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ടാ​ര്‍ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ള്‍ പൊ​തു​മ​രാ​മ​ത്തി​ന് നാ​ട്ടു​കാ​ര്‍ ന​ല്‍കി. പ​രാ​തി പ​രി​ഗ​ണി​ച്ച്‌ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് റോ​ഡ് നി​ര്‍​മാ​ണ​വി​ഷ​യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും പ​ണി​വേ​ഗ​ത്തി​ല്‍ തീ​ര്‍ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ക്ക് നി​ര്‍​ദേ​ശം ന​ല്‍കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഇ​തു​വ​രെ​യും ക​രാ​റു​കാ​ര​ന്‍ ടാ​റി​ങ് പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടി​ല്ല. റോ​ഡ്, ഓ​ട​ക​ളു​ടെ നി​ര്‍​മാ​ണം, പാ​ര്‍ശ്വ​ഭി​ത്തി കെ​ട്ട​ല്‍, സൈ​ന്‍ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ​യെ​ല്ലാം ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന...

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...