ഹെലികോപ്ടർ അപകടം : മൃതദേഹങ്ങൾ പൊതുദർശനത്തിനായി മദ്രാസ് റെജിമെന്‍റ് സെന്ററിലേക്ക് എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കൂനൂർ: ഇന്നലെ ഊട്ടിക്ക് സമീപം കൂനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി മദ്രാസ് റെജിമെന്‍റ് സെന്ററിലേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം ഊട്ടിയിലെ വെല്ലിഗ്ടണ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളാണ് ഇന്ന് രാവിലെ സൈനികവ്യൂഹത്തിന്‍റെ അകമ്പടിയോടെ മദ്രാസ് റെജിമെന്‍റ് സെന്റെറിലേക്ക് എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാൻ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്.
പട്ടാള വണ്ടിയിൽ ഒരുമിച്ചാണ് ജനറൽ ബിപിൻ റാവത്തിന്റേയും പത്നി മധുലിക റാവത്തിന്റേയും മൃതദേഹങ്ങൾ കൊണ്ടു പോയത്. പിന്നാലെ മറ്റു സൈനിക ഉദ്യോ​ഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു.

പൊതുദ‍ർശനത്തിനും ആദരമ‍ർപ്പിക്കൽ ചടങ്ങിനും ശേഷം വൈകിട്ടോടെ ജനറലിന്റേയും പത്നിയുടേയും മൃതദേഹം ദില്ലിയിലേക്ക് കൊണ്ടു പോകും. ആദരമ‍ർപ്പിക്കൽ ചടങ്ങുകൾക്ക് ശേഷം എല്ലാവരുടേയും മൃതദേഹങ്ങൾ സുളൂരിലെ വ്യോമസേന കേന്ദ്രത്തിലേക്ക് എത്തിക്കും അവിടെ നിന്നും ബിപിൻ റാവത്തിന്റേയും പത്നിയുടേയും മൃതദേഹം ദില്ലിക്കും മറ്റുള്ളവരുടേത് സ്വദേശങ്ങളിലേക്കും അയക്കും. ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും സംസ്കാരം നാളെ ദില്ലിയിൽ നടത്തും. ഭൗതിക ശരീരം ഇന്ന് വൈകീട്ട് സൈനിക വിമാനത്തിൽ ദില്ലിയിൽ എത്തിക്കും. നാളെ രാവിലെ 11 മുതൽ ദില്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് ദില്ലി കന്റോൺമെന്റ് ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ സംസ്കാരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...