ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ ; അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നു ; അന്വേഷണത്തിന് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിൻ്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ എത്തിയതിനെ പറ്റി പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി. കോസ്‌റ്റ് ഗാർഡിൻ്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലെന്ന് കോസ്‌റ്റ് ഗാർഡ് വൃത്തങ്ങൾ വിശദീകരിച്ചു.

അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരണം. മേഘങ്ങൾ കൂടിയപ്പോൾ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും കോസ്‌റ്റ് ഗാർഡ് വിശദീകരിക്കുന്നു. എന്നാല്‍, സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എഡിജിപിയുടെ നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....

സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍ മുഖ്യമന്ത്രി വി ഡി...

0
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍...