കൊറോണ ; പണം കണ്ടെത്താന്‍ സാലറി ചലഞ്ചും സാലറി കട്ടും ; പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുമ്പോഴും ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് കമ്പനിക്ക് 1.5 കോടി കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍  പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുമ്പോഴും ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് കമ്പനിക്ക് 1.5 കോടി കൈമാറി.  ഹെലികോപ്ടര്‍ വാടകക്കെടുക്കുന്ന പവന്‍ ഹാന്‍സ്‌ കമ്പനിക്കാണ്  1.5 കോടി രൂപ കൈമാറിയത്. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചത്. അതേസമയം പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച്‌ ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ്‌ കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാന്‍സ് തുകയായി ആണ് ഇപ്പോള്‍ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്.

പോലീസിന്റെയടക്കം വിവിധ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേരത്തെ തന്നെ ഹെലികോപ്ടര്‍ വാടകയ്‍ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതിലടക്കം ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൊറോണബാധക്കിടെ സര്‍ക്കാര്‍ വലിയരീതിയിലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ക്കിടെ തുക കൈമാറിയെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സാലറി ചലഞ്ചും സാലറി കട്ടും സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ്‌ ഈ നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...