ചെണ്ട വിദ്വാന്‍ ചക്കംകുളം അപ്പുകുട്ടന്‍ മാരാര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മേളപ്രമാണി ചക്കംകുളം അപ്പുകുട്ടന്‍ മാരാര്‍ (91) അന്തരിച്ചു. ചക്കംകുളം അപ്പുമാരാരുടെ സഹോദരനാണ്. പെരുവനം ആറാട്ടുപുഴ പൂരം, തൃശൂര്‍ പൂരത്തിനുള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്. ചക്കംകുളം ശാസ്​താവിന്റെ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ അടിയന്തരക്കാരന്‍ ആണ്. അച്ഛന്‍ പണ്ടാരത്തില്‍ നാരായണ മാരാരില്‍ നിന്നുമാണ് വാദ്യകലയുടെ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കിയത്.

പിന്നീട് അമ്മാവനില്‍ നിന്നും ജ്യേഷ്​ഠ സഹോദരന്‍ ചക്കംകുളം അപ്പുമാരാരില്‍ നിന്നും കൂടുതല്‍ പരിശീലനം നേടി. നിരവധി പുരസ്​കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലോര്‍ ചക്കംകുളങ്ങര മാരാത്ത് വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. അവിവാഹിതനാണ്. പരേതരായ ലക്ഷ്​മിക്കുട്ടി മാരസ്യാര്‍, ഇട്ടുന്നൂലി മാരസ്യാര്‍ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...