Sunday, May 5, 2024 11:16 pm

ആ വാക്കും മഹീന്ദ്ര പാലിച്ചു… ഫെയ്‍സ് ഷീല്‍ഡും റെഡി!

For full experience, Download our mobile application:
Get it on Google Play

മുംബെെ : വണ്ടി മാത്രമല്ല തങ്ങളുടെ പ്ലാന്‍റില്‍ ജീവന്‍ രക്ഷാ ഉപകരണമായ വെന്‍റിലേറ്ററുകളും നിര്‍മ്മിക്കാനാകുമെന്ന് തെളിയിച്ചാണ് ഈ കൊറോണക്കാലത്ത് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ജനഹൃദയങ്ങളില്‍ നിറഞ്ഞത്.  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെയ്‌സ് ഷീല്‍ഡ് നിര്‍മിച്ച് നല്‍കുമെന്നതായിരുന്നു മഹീന്ദ്രയുടെ ഏറ്റവുമൊടുവിലെ പ്രഖ്യാപനം. പറഞ്ഞതിനു തൊട്ടു പിന്നാലെ ഈ വാഗ്‍ദാനവും പൂര്‍ത്തിയായിരിക്കുകയാണ് കമ്പനി. മഹീന്ദ്രയുടെ ജീവനക്കാര്‍ ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കുന്നതിന്റെ ചിത്രം ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റും ചെയ്‍തു.

മഹീന്ദ്രയുടെ മുംബൈ കാണ്ടിവാലി പ്ലാന്റിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 500 ഫെയ്‌സ്ഷീല്‍ഡുകളാണ് നിര്‍മിക്കുകയെന്നും പിന്നീട് എണ്ണം കൂട്ടുമെന്നുമാണ് കഴിഞ്ഞ ദിവസം മഹീന്ദ്ര അറിയിച്ചത്. വളരെ ലളിതമായ ഡിസൈനില്‍ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഷീല്‍ഡുകളാണ് മഹീന്ദ്രയുടെ പ്ലാന്റില്‍ ഒരുങ്ങുന്നത്. ഇത് ആര്‍ക്കുവേണമെങ്കിലും നിര്‍മിക്കാന്‍ സാധിക്കും. ഇതിനുള്ള ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് മഹീന്ദ്രയുമായി ബന്ധപ്പെടാമെന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. മഹീന്ദ്രയുടെ പാര്‍ട്‍ണര്‍ കൂടിയായ അമേരിക്കന്‍ വാഹന നിർമാതാക്കളായ ഫോര്‍ഡില്‍ നിന്നുമാണ് മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകൽപ്പന സ്വന്തമാക്കിയയത്.

അതിനിടെ മഹീന്ദ്രയുണ്ടാക്കിയ വെന്‍റിലേറ്ററിന്‍റെ പ്രവര്‍ത്തന വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വെന്‍രിലേറ്റര്‍ നിര്‍മ്മിക്കാമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ജീവനക്കാര്‍ അതിന്‍റെ മാതൃക പുറത്തിറക്കിയത്. വെറും 7500 രൂപ മാത്രമാണ് ഇതിന്‍റെ വില. നിലവില്‍ 10 ലക്ഷം രൂപയെങ്കിലും വെന്‍റിലേറ്റര്‍ ഒന്നിനു വില വരുന്നിടത്താണ് മഹീന്ദ്രയുടെ ഈ നിര്‍ണായക ചുവടുവയ്‍പ് എന്നതാണ് ശ്രദ്ധേയം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാക്കളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ, തടിച്ചുകൂടിയത് 1500ഓളം പേർ

0
ഷിലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേരെ മേഘാലയയിൽ നാട്ടുകാർ...

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം : നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട....

കെപിസിസി അധ്യക്ഷനായി സുധാകരൻ തിരികെയെത്തുന്നു ; ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കും

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച...

പരസ്യ മദ്യപാനം തടഞ്ഞു ; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന്...