തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ അനുമതി ഇല്ലാതെ വനിതാ വ്ലോഗർ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപണം. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കുപോലും നിയന്ത്രണമുള്ളപ്പോഴാണ് വീഡിയോ ചിത്രീകരണം നടന്നത്. സെക്രട്ടറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയുടെ അനൗദ്യോഗിക യാത്രഅയപ്പ് ചടങ്ങിന്റെ ചിത്രീകരണമാണ് നടന്നത്. വീഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നൽകേണ്ടത്. എന്നാൽ കഴിഞ്ഞ ഒരുവർഷമായി ഇതരത്തിൽ ആർക്കും അനുമതി നൽകിയിട്ടുമില്ല. സെക്രട്ടേറിയറ്റിലെ ഇടതുസംഘടനാ ചേരിപ്പോരാണ് പുതിയ സംഭവത്തിനും പിന്നിൽ എന്നാണ് ആക്ഷേപം. സുരക്ഷ കണക്കിലെടുത്ത് സിനിമ ഷൂട്ടിങ് ഉൾപ്പെടെ ഒരുത്തരത്തിലുമുള്ള വീഡിയോ ചിത്രീകരണവും സെക്രട്ടേറിയറ്റിന് അകത്തും പുറത്തും അനുമതി നൽകാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ വിവാദം ആളിക്കത്തുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.