ഹരിയാനയിലെ സ്കൂളുകളില്‍ ഇനി ‘ഗുഡ് മോര്‍ണിംഗ്’ന് പകരം ‘ജയ് ഹിന്ദ്’

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്ഗഡ് : ഹരിയാനയിലെ സ്കൂളുകളിൽ ഇനി രാവിലെ ‘ഗുഡ് മോർണിംഗ്’ന് പകരം ‘ജയ് ഹിന്ദ്’ പറയും. ഹരിയാന സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് നിർദേശം നൽകിയത്. സ്വാതന്ത്ര്യ ദിനം മുതൽ ഇത് നടപ്പിലാക്കും. വിദ്യാർത്ഥികളിൽ രാജ്യസ്‌നേഹവും ദേശീയ ബോധവും വളർത്താൻ ലക്ഷ്യമിട്ടിട്ടുള്ള സർക്കുലർ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രിൻസിപ്പൽമാർക്കും പ്രധാന അധ്യാപകർക്കും അയച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് മുമ്പ് ‘ജയ് ഹിന്ദ്’ ഉപയോഗിക്കണമെന്ന് സർക്കുലറിൽ പറയുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്കരിച്ച ‘ജയ് ഹിന്ദ്’ പിന്നീട് ഇന്ത്യയുടെ സായുധ സേന സ്വീകരിച്ചതായി വകുപ്പ് അഭിപ്രായപ്പെട്ടു. മുദ്രാവാക്യം പ്രാദേശികവും സാംസ്കാരികവുമായ വ്യത്യാസങ്ങളെ മറികടന്ന് ഐക്യത്തെ പ്രതീകപ്പെടുത്തുന്നുവെന്നും പറയുന്നു. ഹരിയാനയിൽ 14,300 സർക്കാർ സ്‌കൂളുകളിലായി 23.10 ലക്ഷം വിദ്യാർഥികളുണ്ട്.

സംസ്ഥാനത്തെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളിൽ സർക്കാർ സ്‌കൂളുകൾക്ക് തുല്യമായ വിദ്യാർത്ഥികളുണ്ടെന്നാണ് അധികൃതരുടെ കണക്ക്. “ഇത് സ്‌കൂളുകളിലെ ദൈനംദിന യോഗ, ക്വിസ് സെഷനുകൾക്കുള്ള നിർദ്ദേശങ്ങൾക്ക് സമാനമായ ഒരു നിർദേശം മാത്രമാണ്. നിർദേശം പാലിച്ചില്ലെങ്കിൽ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നുമില്ല” വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...