റാന്നി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ റാന്നി താലൂക്കിലെ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക്തല അവലോകന യോഗത്തില്‍ തീരുമാനമായി. റാന്നിയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ തോടുകളും നദിയും നിറഞ്ഞു കവിഞ്ഞ് അപകട ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് എംഎല്‍എ യോഗം വിളിച്ചുചേര്‍ത്തത്. മലയോര മേഖലയിലെ പല വീടുകളുടെയും സമീപത്തെ മണ്‍തിട്ട ഇടിഞ്ഞ് അപകട ഭീഷണി ഉണ്ടാകുന്നുണ്ട്.

ആവശ്യമായ ഘട്ടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കി വയ്ക്കുവാനും എംഎല്‍എ നിര്‍ദേശിച്ചു. അതത് വില്ലേജ് ഓഫീസുകള്‍ക്കാണ് ക്യാമ്പുകളുടെ ചുമതല. ക്യാമ്പുകളില്‍ ശുചിമുറി സൗകര്യം ഉറപ്പാക്കണം.
ശബരിമല തീര്‍ഥാടന പാതയിലും മറ്റ് പ്രധാന പാതകളിലും അപകടസ്ഥിതിയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. അടിയന്തര ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രിയില്‍ 13 കിടക്കകള്‍ എപ്പോഴും സജ്ജമാക്കി വയ്ക്കും. പെരുനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബഥനി ആശ്രമത്തില്‍ പത്ത് കിടക്കകള്‍ അടിയന്തര ചികിത്സയ്ക്കായി സജ്ജമാക്കും.

പോലീസ് സ്റ്റേഷനുകളിലും വിവരങ്ങള്‍ സ്വീകരിക്കുന്നതിന് പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. വൈദ്യുത ബന്ധം തകരാറിലാകുന്ന സാഹചര്യത്തില്‍ ഇവ പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ വൈദ്യുത വകുപ്പിനെ ചുമതലപ്പെടുത്തി. നദികളിലൂടെ വരുന്ന എക്കലും ചെളിയും അടിഞ്ഞ് ശുദ്ധജലവിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു. യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, റാന്നി ഡിവൈഎസ്പി സന്തോഷ് കുമാര്‍, തഹസീദാര്‍ ആര്‍.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...