ഈ ഭക്ഷണങ്ങൾക്കൊപ്പം വെള്ളം കുടിക്കരുത്

For full experience, Download our mobile application:
Get it on Google Play

ഭക്ഷണത്തോടൊപ്പമോ അതിനോടനുബന്ധിച്ചോ വെള്ളം കുടിക്കുക എന്നത് മിക്ക ആളുകളുടെയും ശീലമാണ്. എന്നാൽ ചില പ്രത്യേക ഭക്ഷണങ്ങളോടൊപ്പം വെള്ളം കുടിക്കുകയാണെങ്കിൽ അത് ഭക്ഷ്യ വിഷ ബാധയ്ക്ക് വരെ കാരണമായേക്കാം. മാത്രമല്ല ഇത് പോഷകങ്ങൾ ഫലപ്രദമായി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും ചെയ്‌തേക്കാം. അതിനാൽ വെള്ളത്തിനൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ട ചില സാധാരണ ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ച് അറിയാം.
വാഴപ്പഴം
നല്ല അളവിൽ ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് വാഴപ്പഴം. എന്നാൽ വാഴപ്പഴം കഴിക്കുനതിനൊപ്പം അമിതമായ അളവിൽ വെള്ളം ഉപയോഗിച്ചാൽ അത് ആമാശയത്തിലെ ദഹനരസങ്ങൾ നേർപ്പിക്കുന്നതിനും നാരുകളുടെ ദഹനത്തെ മന്ദീഭവിപ്പിക്കുന്നതിനും വയറുവേദന അല്ലെങ്കിൽ വയർ സ്തംപനം പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകും.
തൈര്
തൈര് പോലുള്ള പാലുൽപ്പന്നങ്ങളിൽ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ തൈര് കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ഈ പ്രോബയോട്ടിക്കുകളെ ഇല്ലാതാക്കുകയും അവയുടെ ഗുണം കുറയ്ക്കുകയും ചെയ്യും. തൈരിനൊപ്പം എന്തെങ്കിലും കുടിക്കണമെങ്കിൽ ഒരു ചെറിയ അളവിൽ മാത്രം വെള്ളം കുടിക്കുക.
നാരങ്ങയും പഴങ്ങളും
നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് കുടുംബത്തിലെ പഴങ്ങളിൽ ഉയർന്ന ജലാംശം ഉള്ളവയാണ്. ഈ പഴങ്ങൾ ധാരാളം വെള്ളത്തോടൊപ്പം കഴിച്ചാൽ നിങ്ങൾക്ക് വയറുനിറഞ്ഞതായോ അതോടൊപ്പം വയറുവേദനയോ അനുഭവപ്പെടാം. ഈ പഴങ്ങള്‍ കഴിക്കുമ്പോൾ ആവശ്യമായ ഇടവേളയും അതല്ലെങ്കിൽ ഇവ കഴിച്ചതിനു ശേഷം അൽപ്പ സമയത്തിനു ശേഷം മാത്രം വെള്ളം കുടിക്കുന്നതിനോ പാടുള്ളൂ.

അരി
അരിയുടെ ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ ആമാശയ ദഹന രസങ്ങൾ വലിയ അളവിൽ വെള്ളം കഴിക്കുമ്പോൾ നേർത്തതായേക്കാം. ചോറ് കഴിക്കുന്നതിന് മുമ്പോ ശേഷമോ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് സ്വീകാര്യമാണെങ്കിലും അരി അടിസ്ഥാനമാക്കിയുള്ള ഭക്ഷനം കഴിക്കുന്ന സമയത്ത് അമിതമായ വെള്ളം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ
കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ വയർ നിറഞ്ഞതായി അനുഭവപ്പെടും. അതിനാൽ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ച ഉടൻ തന്നെ വലിയ അളവിൽ വെള്ളം കുടിക്കുന്നത് അസ്വസ്ഥതയ്ക്ക് കാരണമായേക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാളയം പ്രദീപിനെയും എസ്. സജാദിനെയും സസ്പെൻഡ് ചെയ്ത് കെപിസിസി

0
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി....

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

കല്ലാടി ദുരന്തത്തിന് രണ്ട് മാസം ; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത...

0
വയനാട് : കല്ലാടിയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിക്കുകയും...