താൻ വിരമിച്ചിട്ടില്ല , വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു : മേരി കോം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബോക്‌സിങ്ങിൽ നിന്ന് വിരമിച്ചെന്ന മാധ്യമ വാർത്തകൾ തള്ളി ആറു തവണ ലോക ബോക്‌സിങ് ചാമ്പ്യനും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി കോം. ബോക്‌സിങ്ങിൽ നിന്ന് വിരമിച്ചിട്ടില്ലെന്നും തന്‍റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും മേരി കോം പറഞ്ഞു. വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ നേരിട്ടെത്തുമെന്നും പ്രസ്താവനയിൽ മേരി കോം വ്യക്തമാക്കി. ഇന്നലെ ദിബ്രുഗഡിലെ ഒരു സ്കൂളിൽ വിദ്യാർഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസിലാണ് ജീവിതത്തിൽ നേടാൻ ആഗ്രഹിച്ചതെല്ലാം നേടിയെന്നും ആ സംതൃപ്തിയിലാണ് ബോക്സിങ് അവസാനിപ്പിക്കുന്നതെന്നും മേരി കോം പറഞ്ഞത്. ബോക്സിങ് മത്സരങ്ങളിൽ ഇനിയും പങ്കെടുക്കാൻ താൽപര്യമുണ്ട്. എന്നാൽ, പ്രായപരിധി കഴിഞ്ഞതിനാൽ വിരമിക്കൽ അനിവാര്യമായിരിക്കുന്നുവെന്നും മേരി കോം വ്യക്തമാക്കിയിരുന്നു.

പ്രായപരിധി കടന്ന സാഹചര്യത്തിൽ ആറു തവണ ലോക ബോക്‌സിങ് ചാമ്പ്യനും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചെന്നാണ് മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍റെ നിയമപ്രകാരം പുരുഷ-വനിത ബോക്സിങ് താരങ്ങൾക്ക് 40 വയസാണ് എലൈറ്റ് മത്സരങ്ങളിലെ പ്രായപരിധി. എന്നാൽ, മേരി കോമിന് നിലവിൽ 41 ആണ് പ്രായം. ആറു തവണ ലോക ചാമ്പ്യനായ ഏക ഇന്ത്യൻ ബോക്‌സിങ് താരമാണ് മേരി കോം. ഏഷ്യന്‍ ചാമ്പ്യനായത് അഞ്ച് തവണ. 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിത ബോക്‌സറാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...