കൊച്ചി : മലമ്പുഴ ചെറാട് മലയില്‍ പാറ ഇടുക്കില്‍ കുങ്ങിയ 23 കാരനെ ജീവിതത്തിന്റെ താഴ്‌വരയിലെത്തിച്ച ഇന്ത്യന്‍ സൈന്യത്തിന് നെടുംതൂണായത് ഏറ്റുമാനൂര്‍കാരന്‍. ഹോളിവുഡ് സിനിമകളില്‍ പോലും നാളിതുവരെ കാഴ്ചവെയ്ക്കാത്ത വെല്ലും സാഹസികതയാണ് ഇന്ത്യന്‍ പട്ടാളം കാണിച്ചത്. ഈ വിജയത്തിന് പിന്നില്‍ മലയാളിയുടെ അല്ല ഏറ്റുമാനൂര്‍കാരന്റെ മനോധൈര്യവും കൂര്‍മബുദ്ധിയും. കരസേന ലഫനന്റ് കേണല്‍ ഹേമന്ത് രാജും കൂട്ടരും ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയപ്പോള്‍ ഏഴരപ്പൊന്നാനയുടെ നാട് പെരുമയുടെ ഒരു പടികൂടി മുകളിലെത്തി ഏറ്റുമാനുര്‍ കാര്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം.
ഏറ്റുമാനൂര്‍ തവളക്കുഴി മുത്തുച്ചിപ്പി വീട്ടില്‍ റിട്ടേര്‍ഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ രാജപ്പന്‍ -സി എസ് ലതികബായി ദമ്ബതികളുടെ മകമാണ് ഹേമന്ത് രാജ്. കഴക്കൂട്ടം സൈനീക സ്‌കൂളിലെ പഠനത്തിന് ശേഷം പൂനയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലട്ടറി അക്കാദമി എന്നിവിടങ്ങളിലായിരുന്നു പരിശീലനം. കേരളത്തിലും ഉത്തരാഖണ്ഡിലും ജമ്മൂകാശ്മീരിലും പ്രളയം അടക്കമുള്ള ദുരന്ത മുഖങ്ങളില്‍ ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ദൈര്യത്തിന്റെ കോട്ടതീര്‍ത്ത ഉദ്യോഗസ്ഥന്‍.
ബാലയാണ് രക്ഷിച്ചതെന്ന് ബാബുവിനോട് പറയുന്നതും ഉമ്മ കൊടുക്കാന്‍ ആവശ്യപ്പെടുന്നതും ഈ സൈനിക ഉദ്യോഗസ്ഥനാണ്. ആ മലമുകളിലെ ഒരോ നീക്കവും പ്ലാന്‍ ചെയ്ത വ്യക്തി. ഈ പദ്ധതിയൊരുക്കലാണ് ബാലുവിനെ മലമുകളില്‍ എത്തിച്ചത്. ബാബുവിനെ രക്ഷിച്ച് താഴേക്ക് കൊണ്ടു പോകണമോ എന്ന ചര്‍ച്ച സജീവമായിരുന്നു. എന്നാല്‍ റിക്സ് ഒഴിവാക്കാന്‍ വലിച്ചു കയറ്റാനുള്ള തീരുമാനവും ഹേമന്ത് രാജിന്റേതായിരുന്നു.
മലമ്പുഴയിലെ ദൗത്യം വിജയിച്ചതിന് പിന്നാലെ മന്ത്രി വാസവന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഏറ്റുമാനൂരിന്റെ അഭിമാനo സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയും പങ്കുവെച്ചത്. മലകയറുന്നതിനിടെ കാല്‍വഴുതി ചെങ്കുത്തായ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിനും ജില്ലാ ഭരണകൂടത്തിനും പോലീസിനും രക്ഷാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച മന്ത്രി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജ് ഏറ്റുമാനൂര്‍ സ്വദേശിയാണെന്നും കുറിച്ചു. അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചുവെന്നും അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ മന്ത്രിയോട് ഹേമന്ത് രാജ് പങ്കുവെക്കുകയും ചെയ്തു. വളരെയധികം സമയം മലയിടുക്കില്‍ കഴിഞ്ഞതിന്റെ അസ്വസ്ഥതകള്‍ ബാബുവിനുണ്ടെന്നും വൈദ്യസഹായവും ചികിത്സയും ആവശ്യമാണെന്ന് ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജ് അറിയിച്ചു. മലമുകളില്‍ നിന്ന് മാത്രമല്ല താഴെ നിന്നും രക്ഷാ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സാദ്ധ്യമായ എല്ലാ വഴികളിലൂടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കൃത്യമായ കോ ഓര്‍ഡിനേഷനാണ് രക്ഷാ പ്രവര്‍ത്തനം സാദ്ധ്യമാക്കിയത്. അതിന് നേതൃത്വം നല്‍കിയത് ഹേമന്ത് രാജും.
2019-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍ നേടി. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ത് രാജാണ്. ഏറെ കാലത്തിന് ശേഷമാണ് ഒരു മലയാളി പരേഡ്‌നയ്ക്കാന്‍ അവസരം ലഭിക്കുന്നത്. സംയുക്ത സേനാമേധാവി വിപിന്‍ റാവുത്ത് ഉള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടപ്പെട്ട കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തമുഖത്തും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ലെഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജായിരുന്നു.
ഇതിന് പിന്നാലെ വില്ലിംങ് ടണിലെ സേന ആസ്ഥാനത്ത് ഇദ്ദേഹത്തിന് അദരവും നല്‍കിയിരുന്നു. 2018-ലെ പ്രളയകാലത്ത് ചെങ്ങന്നൂര്‍ ,ആലപ്പുഴ മേഖലകളില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഭാര്യ ഡോ.തീര്‍ത്ഥ തവളക്കുഴിയില്‍ ടൂത്ത്‌ഫെയര്‍ എന്ന പേരില്‍ ഡെന്റല്‍ ഹോസ്പിറ്റല്‍ നടത്തിവരുന്നു. ഏക മകന്‍ അയാന്‍ ഹേമന്ത് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.