Saturday, April 27, 2024 10:26 am

ആഴ്ചയിൽ ആറ് ദിവസവും ജോലി ചെയ്തു , ഏഴാമത്തെ ദിവസം ഓഡിഷന് പോയി , 1500 രൂപ ശമ്പളത്തിന് ക്ലീനിങ് ജോലി ചെയ്തു ; ജീവിതം പറഞ്ഞ് സ്മൃതി ഇറാനി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മോഡലിങ് രംഗത്ത് സജീവമാകുന്നതിന് മുമ്പ് താൻ മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നീലേഷ് മിശ്രയുമായുള്ള ടി.വി ഷോയിലാണ് സ്മൃതി തന്റെ ജീവിതം പറഞ്ഞത്.മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. പിതാവ് ലോൺ എടുത്താണ് പണം കണ്ടെത്തിയത്. പക്ഷേ, പണം തരുന്നതിന് അദ്ദേഹം ഒരു നിബന്ധന വെച്ചു. പണം പലിശയടക്കം തിരിച്ചുനൽകണം. അല്ലെങ്കിൽ താൻ പറയുന്ന ആളെ വിവാഹം ചെയ്യേണ്ടിവരുമെന്നായിരുന്നു പിതാവിന്റെ നിബന്ധന.

മിസ് ഇന്ത്യ മത്സരത്തിൽ സമ്മാനത്തുകയായി 60,000 രൂപ ലഭിച്ചു. പക്ഷേ അത് തികയാത്തതിനാൽ ബാക്കി പണം കണ്ടെത്താനായി ജോലിക്ക് പോകാൻ തീരുമാനിച്ചു. ചില പരസ്യങ്ങൾ ചെയ്‌തെങ്കിലും സ്ഥിരവരുമാനം അത്യാവശ്യമായിരുന്നു. മക്‌ഡൊണാൾഡിൽ അന്വേഷിച്ചപ്പോൾ അവിടെ ക്ലീനിങ് ജോലി മാത്രമാണ് ഒഴിവുണ്ടായിരുന്നത്. മാസം 1500 രൂപക്കാണ് അവിടെ ജോലി ചെയ്തിരുന്നത്. ആഴ്ചയിൽ ആറ് ദിവസവും ജോലി ചെയ്തു, ഏഴാമത്തെ ദിവസം ഓഡിഷന് പോയി. ഇത്തരമൊരു ഓഡിഷനിലാണ് സ്റ്റാർ പ്ലസിന്റെ തുൾസി എന്ന ഷോയിൽ തനിക്ക് അവസരം ലഭിച്ചതെന്നും സമൃതി ഇറാനി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിപ്പൂരിൽ ഭീകരാക്രമണത്തിൽ 2  സിആർപിഎഫ്  ജവാന്മാർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റു 

0
ന്യൂഡൽഹി : മണിപ്പൂരിലെ നരൻസേന പ്രദേശത്ത് കുക്കി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ...

തൃശൂരിൽ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി കെ. മുരളീധരൻ

0
തൃശൂർ:തൃശൂർ മണ്ഡലത്തിൽ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ്...

റോട്ടറി ക്ലബ് സോണൽ കോൺഫറൻസ് നടത്തി

0
തിരുവല്ല : സാമൂഹിക സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ റോട്ടറി ക്ലബ് സോണൽ...

പന്തളം മഹാദേവർ ക്ഷേത്രത്തിലെ മാതൃസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു

0
പന്തളം : പന്തളം മഹാദേവർക്ഷേത്രത്തിലെ മാതൃസമിതി രൂപീകരണയോഗം സംസ്‌കൃതം അദ്ധ്യാപികയും മതപ്രഭാഷകയുമായ...