ക്രൂരമായ മരണം ; മനോഹരന്റേത് കസ്റ്റഡി മരണമെന്ന് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വഴിയിലൂടെ പോകുന്ന ആളുകളെ തല്ലാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരാള്‍ തെറ്റ് ചെയ്താന്‍ പോലീസിന് ഫൈന്‍ അടപ്പിക്കാം. ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പോലീസ് ഇത്രമാത്രം കുഴപ്പങ്ങള്‍ കാണിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

രാത്രി അമ്മയെ ആക്രമിച്ചു എന്ന് പറഞ്ഞിട്ട് ഒരു മകള്‍ ആശുപത്രിയില്‍ നിന്ന് വിളിക്കുമ്പോള്‍ പന്ത്രണ്ടരയ്ക്ക് സ്റ്റേഷനില്‍ വന്ന് മൊഴി കൊടുക്കാന്‍ പറയുന്ന പോലീസാണ് കേരളത്തിലുള്ളത്. പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോള്‍ അതിനപ്പുറവും നടക്കും. ഒരു കമ്മീഷണര്‍ വിചാരിച്ച സിഐയെ മാറ്റാന്‍ പറ്റില്ല. ഐജി വിചാരിച്ചാലും പറ്റില്ല. കാരണം സിഐയെ വച്ചിരിക്കുന്നത് പാര്‍ട്ടി ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഒക്കെയാണ്.’ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷകകോളനിയില്‍ ചാത്തംവേലില്‍ മനോഹരനാണ് (52) മരിച്ചത്. ശനി രാത്രി ഒമ്പതോടെയാണ് സംഭവം. ഇരുമ്പനം ഭാഗത്തുവച്ച് കൈകാണിച്ചിട്ട് നിര്‍ത്താതെപോയ മനോഹരനെ പിന്നീട് മനക്കപ്പടിയില്‍വച്ചാണ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....