കൈയും കാലും കെട്ടിയിട്ടു, മുഖം കത്തിച്ചുകളഞ്ഞു, യുവതി കൊല്ലപ്പെട്ടത് അതിക്രൂരമായി ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: പശ്ചിമ ബംഗാളില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം യുവതിയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തറുത്ത നിലയിലും മുഖം കത്തിച്ച നിലയിലും കൈയും കാലുകളും കെട്ടിയിട്ട നിലയിലുമായിരുന്നു യുവതിയുടെ മൃതദേഹം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സ്വരൂപ് നഗര്‍ അതിര്‍ത്തി മേഖലയിലെ ഗുണ്‍രാജ് പുര്‍ ഗ്രാമത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുബൈയില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ബംഗ്ലാദേശിലേക്ക് പോകുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്നും പണത്തിനുവേണ്ടിയായിരിക്കാം കൃത്യം നടത്തിയതെന്നുമാണ് പ്രാഥമിക നിഗനമെന്നും ബാസിര്‍ഹട്ട് പോലീസ് സൂപ്രണ്ട് ജോബി തോമസ് പറഞ്ഞു. നാട്ടിലേക്ക് പോകുമ്പോള്‍ സാധാരണയായി പണവും സ്വര്‍ണാഭരണങ്ങളും കൂടെ കൊണ്ടുപോകാറുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച യുവതിയുടെ ബാഗില്‍നിന്നും പണമോ മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളോ സ്വര്‍ണാഭരണങ്ങളൊ കണ്ടെത്താനായിരുന്നില്ല. അതിനാലാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം കവര്‍ച്ച നടത്തിയിരിക്കാമെന്ന സംശയിക്കുന്നതെന്നും ജോബി തോമസ് പറഞ്ഞു.

യുവതിയുടെ ബാഗില്‍നിന്ന് ലഭിച്ച കണ്ണടയുടെ കവറില്‍ ബംഗ്ലാദേശിലെ ഫരിദ്പുര്‍ എന്ന വിലാസം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ബംഗ്ലാദേശ് സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചത്. യുവതിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും അവര്‍ സ്ഥലത്തേക്ക് പുറപ്പെട്ടുവെന്നും പിടിയിലായ പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു. രഹസ്യവിവരത്തെതുടര്‍ന്ന് സ്വരൂപ് നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബികാരി ഗ്രാമത്തില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട യുവതി ഇന്ത്യയിലേക്ക് കടന്നത് നിയമപരമായിട്ടാണോയെന്ന് വ്യക്തമല്ലെന്നും കുടുംബാംഗങ്ങള്‍ എത്തിയശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാലെ യഥാര്‍ഥ മരണ കാരണം വ്യക്തമാകുകയുള്ളുുവെന്നും പോലീസ് വ്യക്തമാക്കി.

ഇതിനിടെ, സംഭവത്തില്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധനം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മമത ബാനര്‍ജി ഒന്നും മിണ്ടുന്നില്ലെന്നും ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ എക്സ് പ്ലാറ്റ്ഫോമില്‍ വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ത്തിയ ക്രിമിനലുകളില്‍ ആരെങ്കിലുമാണ് കൊലനടത്തിയതെന്ന് കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ലെന്നും അമിത് മാളവ്യ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...