Friday, May 17, 2024 1:39 pm

ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ സഔഷധ സ്യ ഉദ്യാനം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ആറ് ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ നാഷണല്‍ ആയുഷ് മിഷനും ഹരിത കേരള മിഷനും ചേര്‍ന്ന് ഔഷധ സസ്യ പച്ച തുരുത്തുകള്‍ തയാറാക്കി. ഡിസ്‌പെന്‍സറികളെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പച്ചത്തുരുത്തുകള്‍ നിര്‍മിച്ചത്.

സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളായ കല്ലേലി (അരുവാപ്പുലം പഞ്ചായത്ത്), കുളനട, പന്തളം തെക്കേക്കര എന്നീ സ്ഥാപനങ്ങളും കുറ്റൂര്‍, പന്തളം നഗരസഭ, കുളനട എന്നീ ഹോമിയോ ഡിസ്‌പെന്‍സറികളുമാണ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ചട്ടികളില്‍ 15 ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു. ആര്യവേപ്പ്, ശതാവരി, നെല്ലി, കൊടങ്ങല്‍, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, അമുക്കുരം, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്‌മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ തുടങ്ങിയ 15 ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്.

ഔഷധ സസ്യങ്ങളുടെ പേരും ഉപയോഗങ്ങളും അടങ്ങിയ വിശദമായ ബോര്‍ഡും ഓരോ ചട്ടിയിലും സ്ഥാപിച്ചു. ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സുനിത, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ് ശ്രീകുമാര്‍, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജു കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല’ ; വിവാദങ്ങളിൽ പ്രതികരണവുമായി ഇളയരാജ

0
ചെന്നൈ : പകർപ്പവകാശ ഹർജിയിലേറ്റ തിരിച്ചടിയേക്കുറിച്ചും തുടർവിവാദങ്ങളേക്കുറിച്ചും പ്രതികരിച്ച് പ്രശസ്ത സംഗീത...

പമ്പാ സന്നിധാനത്തേക്ക്‌ റോപ്‌ വേ ; സര്‍വേ റിപ്പോര്‍ട്ട്‌ 27ന്‌ പരിഗണിക്കും

0
പത്തനംതിട്ട : അയ്യപ്പഭക്തര്‍ക്ക്‌ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ശബരിമലയില്‍ റോപ്‌ വേ സ്‌ഥാപിക്കാനുള്ള...

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല ; ആരോപണം ഗൗരവതരം –...

0
തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന മലയാള മനോരമ...

തിരുവനന്തപുരം മേട്ടുക്കടയിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മേട്ടുക്കട ജങ്ഷനിൽ കടമുറിക്കുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം...