കാറിടിച്ച് പരിക്കേറ്റ പന്നിയെ റോഡരികിലേക്ക് മാറ്റി പന്നിക്കൂട്ടം , ചുറ്റും തമ്പടിച്ചു ; കൗതുക കാഴ്ച

For full experience, Download our mobile application:
Get it on Google Play

തൃത്താല : വാഹനമിടിച്ച് പരിക്കേറ്റ് നടക്കാനാവാതെ റോഡില്‍ കിടന്ന കാട്ടു പന്നിക്ക് കൂട്ടായി ചുറ്റും തമ്പടിച്ച് പന്നിക്കൂട്ടം. പാലക്കാട് തൃത്താലയിൽ ആണ് സംഭവം. കൂട്ടുപാത ഷൊർണൂർ റോഡിൽ വൈകീട്ട് ആറുമണിയോടെയാണ് റോഡ് മുറിച്ച് കടന്ന പന്നിയെ വാഹനമിടിച്ചത്. അമിത വേഗതിയിലെത്തിയ കാര്‍ പന്നിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടുപന്നിക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി.

ഇതോടെ അപകടം പറ്റിയ കാട്ടുപന്നിക്ക് ചുറ്റും ഒപ്പമുണ്ടായിരുന്ന കാട്ടുപന്നിക്കൂട്ടം കൂട്ടം കൂടി. മറ്റ് കാട്ടുപന്നികൾ ചേർന്ന് പരിക്കേറ്റ പന്നിയെ തള്ളി റോഡരികിലേക്ക് മാറ്റി. പിന്നാലെ സമീപത്ത് തമ്പടിച്ചു. പന്നിക്കുട്ടികളടക്കമുള്ള സംഘമാണ് പരിക്കേറ്റ പന്നിക്ക് കൂട്ടിരുന്നത്. ഈ കൗതുക കാഴ്ചകാണാൻ ആള് കൂടിയതോടെ കാട്ടുപന്നിക്കൂട്ടം മടങ്ങി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...